നിയമോപദേശകന് പരസ്യ പിന്തുണയുമായി പിണറായി വിജയന്‍

Thursday July 14th, 2016

m-k-damodaranതിരുവനന്തപുരം: സാന്റിയാഗോ മാര്‍ട്ടിന് വേണ്ടി ഹാജരായ മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ അഡ്വ.എംകെ ദാമോദരന് പരസ്യ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഫലം വാങ്ങിയല്ല ദാമോദരന്‍ മുഖ്യമന്ത്രിയുടെ നിയമോപദേശകനായി പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ കേസുകള്‍ ഏറ്റെടുക്കുന്നതില്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്. ഏത് ഏറ്റെടുക്കണം ഏത് തള്ളണം എന്ന് അദ്ദേഹത്തിന് തീരുമാനിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാര്‍ട്ടിന് വേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേശകന്‍ ഹാജരായ വിഷയം സബ്മിഷനിലൂടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിയമസഭയില്‍ ഉന്നയിച്ചത്. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം