ഭരണമാറ്റം പ്രതിഫലിച്ചു തുടങ്ങി; പാര്‍ലമെന്റില്‍ സവര്‍ക്കര്‍ അനുസ്മരണം

Thursday May 29th, 2014

Sawarkar Birthday parlementന്യൂഡല്‍ഹി: കേന്ദ്രത്തിലെ ഭരണമാറ്റം നേതാക്കളെ അനുസ്മരിക്കുന്നതിലും പ്രതിഫലിച്ചുതുടങ്ങി. ആര്‍.എസ്.എസ്. നേതാവ് സവര്‍ക്കറുടെ ജന്മവാര്‍ഷികദിനം പാര്‍ലമെന്റിലെ സെന്‍ട്രല്‍ഹാളില്‍ സമുചിതമായി ആചരിച്ചാണ് മോഡി സര്‍ക്കാറിന്റെ നേതൃബഹുമാനം പ്രകടിപ്പിച്ചത്. നേരത്തേ എന്‍.ഡി.എ. സര്‍ക്കാറിന്റെ കാലത്ത് നടന്നതൊഴിച്ചാല്‍ വര്‍ഷങ്ങളായി നാമമാത്ര പരിപാടിയാണ് സവര്‍ക്കര്‍ ജന്മദിനത്തില്‍ ഉണ്ടായിരുന്നത്.
പാര്‍ലമെന്റ് സെന്‍ട്രല്‍ഹാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കമുള്ളവര്‍ സവര്‍ക്കറുടെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. മന്ത്രിമാരായ സുഷമാസ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, എം വെങ്കയ്യനായിഡു, ഗോപിനാഥ് മുണ്ടെ, ഹര്‍ഷവര്‍ധന്‍, അനന്തകുമാര്‍, നജ്മ ഹെപ്തുള്ള, പിയൂഷ് ഗോയല്‍, പ്രകാശ് ജാവ്‌ദേക്കര്‍, ധര്‍മേന്ദ്രപ്രധാന്‍, താവര്‍ച്ചന്ദ് ഗെലോട്ട്, ശ്രീപദ് നായിക്, റാവുസാഹിബ് ദാന്‍വെ, സ്മൃതി ഇറാനി എന്നിവര്‍ക്കു പുറമെ ബി.ജെ.പി. ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ജെ.പി. നഡ്ഡ, സുബ്രഹ്മണ്യന്‍ സ്വാമി, എം.പിമാരായ തരുണ്‍ വിജയ്, ബല്‍ബീര്‍ പുഞ്ച്, സോനാറാം ചൗധരി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ഇന്ദിരാഗാന്ധി സവര്‍ക്കറുടെ സംഭാവനകളെ വിവരിക്കുന്ന പ്രത്യേക ലഘുലേഖയും ചടങ്ങില്‍ വിതരണംചെയ്തു. മറാഠി ഭാഷയിലുള്ള സവര്‍ക്കറുടെ പ്രസംഗവും പ്രദര്‍ശിപ്പിച്ചു. 2003 ഫിബ്രവരിയില്‍ അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാമാണ് പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ സവര്‍ക്കറുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ആര്‍.എസ്.എസ്.നേതാവായ സവര്‍ക്കറുടെ ചിത്രം പാര്‍ലമെന്റ് ഹാളില്‍ സ്ഥാപിച്ചത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം