റംസാൻ; മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളന സമയം മാറ്റി

Friday April 24th, 2020

തിരുവനന്തപുരം: റമദാന്‍ വ്രതം തുടങ്ങിയതിനാല്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ചും ദൈനംദിനവിവരങ്ങളെക്കുറിച്ചും വിശദീകരിക്കാന്‍ മുഖ്യമന്ത്രി എല്ലാ ദിവസവും വൈകിട്ട് ആറ് മണിക്ക് നടത്തിയിരുന്ന വാര്‍ത്താസമ്മേളനം ഇനി മുതല്‍ വൈകിട്ട് അഞ്ച് മണി മുതലാകും. അഞ്ച് മുതല്‍ ആറ് മണി വരെയാണ് വാര്‍ത്താസമ്മേളനം നടക്കുക. ആറ് മണി മുതല്‍ ഏഴ് മണി വരെയായിരുന്നു നേരത്തേ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്താറ്. കൊവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച്, പ്രത്യേക സുരക്ഷാ സന്നാഹത്തോടെ, ഒരു ചില്ല് മറ വച്ച്, മാധ്യമപ്രവര്‍ത്തകര്‍ക്ക് മൈക്ക് നല്‍കിയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം നിലവില്‍ നടത്തുന്നത്. സംസ്ഥാനത്ത് കൊവിഡ് 19 പൂര്‍ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ റമദാന്‍ കാലത്തും നിയന്ത്രണങ്ങള്‍ തുടരാന്‍ ധാരണയായിരുന്നു. കൊവിഡ് രോഗബാധ പടരുന്ന സാഹചര്യം കണക്കിലെടുത്ത് ഇത്തവണ ഇഫ്താര്‍, തറാവീഹ് നമസ്‌കാരം എന്നിവ പള്ളികളില്‍ വേണ്ടെന്നുവെക്കാന്‍ മുഖ്യമന്ത്രിയും മതനേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി തീരുമാനിക്കുകയായിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം