അറബിക്കല്യാണം: ചാനല്‍ പ്രചരിപ്പിച്ചത് കള്ളമെന്ന് യുവതിയും ബന്ധുക്കളും

Saturday December 21st, 2013

Muslim weddingകോഴിക്കോട്: പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ നടന്ന നിയമപരമായ വിവാഹത്തെ അറബിക്കല്യാണമെന്ന മട്ടില്‍ വാര്‍ത്ത പ്രചരിപ്പിച്ച ചാനലിനെതിരെ യുവതിയും ബന്ധുക്കളും രംഗത്തെത്തി. ചാനലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസില്‍ പരാതി നല്‍കി. ഏഷ്യാനെറ്റ് ന്യൂസ് ആണ് ആദ്യം വാര്‍ത്ത പുറത്തു വിട്ടത്.
കുറ്റിക്കാട്ടൂരില്‍ തമാസിക്കുന്ന മമ്മദ്‌കോയയുടെ മകള്‍ ജംസീനയെ അറബിക്കല്യാണം നടത്തിയെന്നായിരുന്നു വാര്‍ത്ത. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെ മദ്ധ്യവയസ്‌കനായ അറബിക്ക് വിവാഹം ചെയ്തു നല്‍കിയെന്ന വാര്‍ത്ത പെണ്‍കുട്ടിയും മാതാപിതാക്കളും നിഷേധിച്ചു. തനിക്ക് 24 വയസ്സായെന്നും തന്റെ സമ്മതപ്രകാരമാണ് വിവാഹം നടത്തിയതെന്നും പെണ്‍കുട്ടി പറഞ്ഞു.
നിയമപരമായ വിവാഹത്തെയും കുടംബത്തെയും അപമാനിച്ച ചാനലിനെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. വരനായ അബ്ദുള്‍ റഹ്മാന്‍ റാഷിദ് അലി സലീഹ് അല്‍മാന്‍സൂരി എന്ന യു.എ.ഇ പൗരന് മുപ്പത് വയസ്സാണ് പ്രായം. പെണ്‍കുട്ടിക്ക് 24 വയസ്സും. വയസ്സ് തെളിയിക്കാനായി പാസ്‌പോര്‍ട്ടും രേഖകളും ഇരുവരും ഹാജരാക്കിയിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം