‘പിണറായി ഭരണത്തില്‍ വിദ്യാര്‍ഥിനികള്‍ക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടു’

Thursday March 16th, 2017
2

കോഴിക്കോട്: പിണറായി ഭരണത്തില്‍ കേരളത്തിലെ വിദ്യാര്‍ഥിനികള്‍ സുരക്ഷിതരല്ലെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ്. വിദ്യാര്‍ഥിനികള്‍ക്കെതിരായ അതിക്രമങ്ങള്‍ നാള്‍ക്കു നാള്‍ വര്‍ധിച്ചു വരികയാണ്. വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയാവുകയും ആത്മഹത്യ ചെയ്യുകയും ദുരൂഹമായി കൊല്ലപ്പെടുകയും ചെയ്ത സാഹചര്യങ്ങളെ ലാഘവത്തോടെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്.

വാളയാര്‍, ചിറയിന്‍കീഴ്, പൊന്നാനി എന്നിവിടങ്ങളില്‍ പീഡനത്തിനിരയായി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത്് അടുത്ത ദിവസങ്ങളിലാണ്. കൊട്ടിയൂരില്‍ വൈദികന്റെ പീഡനത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായതും വയനാട് അനാഥാലയത്തിലെ ആറ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതും മിഷേല്‍ എന്ന വിദ്യാര്‍ഥിനിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കൊച്ചി കായലില്‍ നിന്നും കണ്ടെടുത്തതും ഞെട്ടിപ്പിക്കുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പെണ്‍കുട്ടികള്‍ സമാനതകളില്ലാത്ത പീഡനത്തിനിരയാവുകയാണ്. കോഴിക്കോട് എം എച്ച് ഇ എസ് കോളേജില്‍ അസ്‌നാസ് എന്ന വിദ്യാര്‍ഥിനി റാഗിങ്ങിനിരയായി ആത്മഹത്യ ചെയ്തു. നിരവധി സ്വാശ്രയ കോളേജുകളിലെ വിദ്യാര്‍ഥിനികള്‍ക്ക് ഒളി കാമറകളെ ഭയപ്പെട്ട് കഴിയേണ്ട സ്ഥിതിയാണുള്ളത്. കോട്ടയത്ത് പരാതി നല്‍കാനെത്തിയ വിദ്യാര്‍ത്ഥിനിയെ പോലീസ് മര്‍ദ്ദിച്ചിട്ടും ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിക്ക് അനക്കമില്ല. മറ്റക്കര ടോംസ് കോളേജിലും ലോ അക്കാദമിയിലും മാനേജ്‌മെന്റിന്റെ പീഡനത്തിനിരയായത് പെണ്‍കുട്ടികളാണ്. എല്‍ ഡി എഫ് ഭരണത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നു പറയുന്നത് പ്രധാന കക്ഷികള്‍് തന്നെയാണ്. മിക്കയിടങ്ങളിലും പ്രതികളെ സംരക്ഷിക്കുന്ന ഇടത് നേതാക്കളുടെ നിലപാട് പോലിസ് നടപടികള്‍ക്ക് തടസ്സം സൃഷ്ടിക്കുകയാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും വടകര മടപ്പള്ളി കോളേജിലും പെണ്‍കുട്ടികളെ മര്‍ദ്ദിച്ചതും അധിക്ഷേപിച്ചതും എസ് എഫ് ഐ യുടെ നേതൃത്വത്തിലാണ്. കേരളത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന അരക്ഷിതാവസ്ഥ സമാനതകളില്ലാത്തതാണ്.

വിദ്യാര്‍ഥിനികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് കെ എ മുഹമ്മദ് ഷമീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്, വൈസ് പ്രസിഡണ്ട് ഹസ്‌ന ഫെബിന്‍, സെക്രട്ടറി കെ ഫായിസ, ഷബാന എസ്, മുബഷിറ എം.ടി, ഫാത്തിമ തസ്‌നീം സംസാരിച്ചു.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം