സി.ബി.ഐ.ചമഞ്ഞ് ജോലിവാഗ്ദാനം; തൃശൂരില്‍ യുവതി അറസ്റ്റില്‍

Monday January 13th, 2014

Seena cbiചാവക്കാട്: സി.ബി.ഐ ചമഞ്ഞ് ജോലിവാഗ്ദാനം ചെയ്തു തട്ടിപ്പും 3 പവന്‍ മാല മോഷണവും നടത്തിയ യുവതിയെ അറസ്റ്റ്‌ചെയ്തു. ചാവക്കാട് സ്വദേശിനി സീനയെയാണ് ചാവക്കാട് പൊലീസ് പിടികൂടിയത്.
15 വര്‍ഷം മുമ്പു നാടു വിട്ട സീനയെ മാസങ്ങള്‍ക്ക് മുമ്പ് മുല്ലശ്ശേരി സ്വദേശിയായ ടാക്‌സി െ്രെഡവര്‍ സൗമ്യകുമാര്‍ തൃശൂരില്‍ വച്ച് കാണുകയും തിരിച്ചറിയുകയും ചെയ്തതോടെയാണ് തട്ടിപ്പും തുടങ്ങുന്നത്. താന്‍ ഇപ്പോള്‍ സി.ബി.ഐയില്‍ സി.ഐ.യാണെന്നു സീന സൗമ്യകുമാറിനോട് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ സൗഹൃദത്തിലാവുകയും കേസന്വേഷണത്തിന്റെ ആവശ്യത്തിനെന്ന പേരില്‍  പല തവണ സൗമ്യകുമാറിന്റെ ടാക്‌സിയില്‍ യാത്ര ചെയ്യുകയും ചെയ്തു.

സൗഹൃദം വളര്‍ന്നതോടെ സീന സൗമ്യകുമാറിന് സി.ബി.ഐയില്‍ ജോലി വാഗ്ദാനം ചെയ്തു. എസ് പിയുടേതാണെന്ന് പറഞ്ഞ് സീനയുടെ തന്നെ മറ്റൊരു മൊബൈല്‍ നമ്പറും നല്‍കി. പിന്നെ ജോലി സംബന്ധമായ ഉറപ്പുകളെല്ലാം നല്‍കിയത് എസ് പിയെന്ന വ്യാജേന ശബ്ദം മാറ്റി സീന തന്നെയായിരുന്നു.
ജോലി കിട്ടുമെന്ന് സൗമ്യകുറമാറിന് സീന ഉറപ്പു കൊടുത്തു. സീന ക!ഴിഞ്ഞ മാസം 7ന് ബ്ലാങ്ങാട്ടെ സൗമ്യകുമാറിന്റെ ഭാര്യയുടെ വീട്ടില്‍ വരുകയും ചെയ്തു. ഇവിടെ നിന്നു 3 പവന്റെ മാല മോഷ്ടിച്ചാണ് സീന മടങ്ങിയത്. മാല മോഷണം പോയിട്ടും സൗമ്യകുമാര്‍ സീനയെ സംശയിച്ചിരുന്നില്ല. പക്ഷെ ജോലിക്കാര്യത്തില്‍ ഒരു വിവരവും കിട്ടാത്തതിനെ തുടര്‍ന്ന് സൗമ്യകുമാര്‍ വിവരം ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. തുടര്‍ന്ന് പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സീന പിടിയിലാകുന്നത്. മോഷ്ടിച്ച മാല പൊലീസ് കണ്ടെടുത്തു. ആള്‍മാറാട്ടത്തിനും മോഷണത്തിനും സീനക്കെതിരെ കേസെടുത്തിട്ടുണ്ട്. ചാവക്കാട് കോടതിയില്‍ ഹാജരാക്കിയ സീനക്ക് രോഗിയായ കുഞ്ഞിനെ പരിചരിക്കാന്‍ ആരുമില്ലെന്ന അപേക്ഷയില്‍ കോടതി ജാമ്യമനുവദിച്ചു.

Tags: , , ,
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം