ഏര്‍വാടിയില്‍ നിന്നും മടങ്ങുംവഴി കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

Saturday July 9th, 2016
2

saqafi obitതിരൂര്‍: ഏര്‍വാടിയില്‍ നിന്നും തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന സംഘം സഞ്ചരിച്ച കാറും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. തിരുനാവായ സൗത്ത് പല്ലാര്‍ സ്വദേശി പള്ളിയാലില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുല്‍ ഗഫൂര്‍ മിസ്ബാഹി കാമില്‍ സഖാഫി (42) ആണ് മരിച്ചത്. സഹയാത്രികരായ മുഹമ്മദ് ജസീല്‍, മുഹമ്മദ് ബാസിത്, അര്‍ഷദ്, അനസ്, ഹാഫിള് സൈനുല്‍ ആബിദീന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച അര്‍ദ്ധരാത്രി ഗുരുവായൂര്‍ പാലക്കാട് ദേശീയപാതയിലെ കൂനത്തറയില്‍ വെച്ചാണ് അപകടം നടന്നത്. സഖാഫി സംഭവസ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു. പരിക്കേറ്റവരെ തൃശൂരിലെ വിവിധ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മുഹമ്മദ് ജസീല്‍, മുഹമ്മദ്ബാസിത് എന്നിവരുടെ പരിക്ക് ഗുരുതരമാണ്.

ആമിനക്കുട്ടി ഹജ്ജുമ്മയാണ് മരിച്ച അബ്ദുല്‍ ഗഫൂര്‍ സഖാഫിയുടെ മാതാവ് . ഭാര്യ: സൗദ, മക്കള്‍ അര്‍ഷദ്, ബിശറുല്‍വഫ, മുഹമ്മദ് ഹിഷാം. സഹോദരങ്ങള്‍: അബ്ദുല്‍ കരീം, മുസ്തഫ ഹാജി, അബ്ദുല്‍ നാസര്‍ ഹാജി, സൈനുദ്ദീന്‍, ജമീല.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം