വില്യംസിനെ വീഴ്ത്തി ഇന്ത്യയുടെ അശ്വിന്‍ 200 വിക്കറ്റ് തികച്ചു

Monday September 26th, 2016

india-new-zealand-ashwinകാന്‍പൂര്‍: ഇന്ത്യയുടെ അഞ്ഞൂറാം ക്രിക്കറ്റ് ടെസ്‌റ്റെന്ന നിലയില്‍ റെക്കോര്‍ഡ് ബുക്കുകളില്‍ ഇടം നേടിയ മല്‍സരത്തില്‍ ഇന്ത്യന്‍ താരം ആര്‍ അശ്വിനും പുതിയ റെക്കോര്‍ഡിട്ടു. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നിലയിലാണ് അശ്വിന്‍ പുതിയ റെക്കോര്‍ഡിട്ടത്. 37-ാം ടെസ്റ്റ് കളിക്കുന്ന അശ്വിന്‍, കിവീസ് ക്യാപ്റ്റന്‍ വില്യംസിനെ വീഴ്ത്തിയാണ് ചരിത്രം കുറിച്ചത്.
ഓസീസ് ലെഗ്‌സ്പിന്നര്‍ ക്ലാരീ ഗ്രിമെറ്റാണ് വേഗതയേറിയ 200 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ അശ്വിന് മുന്നിലുള്ള താരം. 36 മല്‍സരങ്ങളില്‍ നിന്നായിരുന്നു ഗ്രിമെറ്റിന്റെ നേട്ടം. 38 മത്സരങ്ങളില്‍ നിന്നായി ഈ നേട്ടം സ്വന്തമാക്കിയ ഓസ്‌ട്രേലിയയുടെ ഡെന്നീസ് ലില്ലിയേയും പാകിസ്താന്റെ വഖാര്‍ യൂനിസിനേയും മറികടന്നാണ് അശ്വിന്‍ പട്ടികയില്‍ രണ്ടാമതെത്തിയത്. അടുത്തിടെ സമാപിച്ച വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്രിക്കറ്റ് പരമ്പരയിലെ രണ്ട് മല്‍സരങ്ങള്‍ മഴ തടസപ്പെടുത്തിയതോടെയാണ് ഈ നേട്ടത്തിലേക്കുള്ള അശ്വിന്റെ യാത്ര നീണ്ടുപോയത്. അല്ലെങ്കില്‍ ഗ്രിമെറ്റിനെയും പിന്നിലാക്കുന്നതിന് അശ്വിന് അവസരമുണ്ടായിരുന്നു.
ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് ക്ലബ്ബിലെത്തുന്ന ഇന്ത്യന്‍ താരമായും അശ്വിന്‍ മാറി. 46 ടെസ്റ്റുകളില്‍നിന്ന് ഈ നേട്ടത്തിലെത്തിയ ഹര്‍ഭജന്‍ സിങ്ങിന്റെ റെക്കോര്‍ഡാണ് അശ്വിന്‍ തകര്‍ത്തത്. ഇക്കാലത്തിനിടെ 18 തവണ അശ്വിന്‍ അഞ്ചു വിക്കറ്റ് നേട്ടവും നാലു തവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദ സീരീസ് പുരസ്‌കാരങ്ങള്‍ സ്വന്തം പേരിലുള്ള ഇന്ത്യന്‍ താരം കൂടിയാണ് അശ്വിന്‍. ടെസ്റ്റില്‍ തികവൊത്ത ഓള്‍റൗണ്ടറെന്ന നിലയില്‍ വളര്‍ന്നുവരുന്ന അശ്വിന്‍ ഇതുവരെ നാലു സെഞ്ചുറികളും നേടിയിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം