സംഘര്‍ഷ സാധ്യത: കാംപസ് ഫ്രണ്ട് കലാജാഥക്ക് അനുമതി നിഷേധിച്ചു

Sunday August 14th, 2016
2

Campus front flgതിരുവനന്തപുരം: കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ കേരളഘടകം നടത്താനിരിക്കുന്ന ‘ആസാദി എക്‌സ്പ്രസ്’ കലാജാഥക്ക് അനുമതി നിഷേധിച്ചതായി സൂചന. ജാഥ കടന്നു പോകുന്ന മൂന്നുജില്ലകളില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണത്രെ പോലിസ് അനുമതി നിഷേധിച്ചിരിക്കുന്നത്. ആഗസ്റ്റ് 16ന് കാസര്‍കോഡ് നിന്നു തുടങ്ങി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പര്യടനം നടത്തി സെപ്തംബര്‍ ഒമ്പതിന് തിരുവനന്തപുരത്ത് സമാപിക്കുമെന്നാണ് കാംപസ്ഫ്രണ്ട് നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. അതെ സമയം, അനുമതി ലഭിക്കാതെ ജാഥ നടത്തിയാല്‍ ജാഥ തടയണമെന്ന തീരുമാനത്തിലാണ് പോലിസെന്നും സൂചനയുണ്ട്. ഫാസിസത്തിന്റെ വിലങ്ങളുകള്‍ക്കെതിരെ സ്വാതന്ത്ര്യത്തിന്റെ ചൂളംവിളി എന്ന പ്രമേയത്തില്‍ അവതരിപ്പിക്കുന്ന ആസാദി എക്‌സ്പ്രസ് -കലാജാഥക്ക് സോഷ്യല്‍മീഡിയയില്‍ ഇതിനകം വന്‍പ്രചാരണം ലഭിച്ചിരുന്നു.
സംസ്ഥാനത്തെ മൂന്നു ജില്ലകളില്‍ സംഘര്‍ഷസാധ്യതയുണെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് പോലിസ് മേധാവി ജാഥക്ക് അനുമതി നിഷേധിച്ചിരിക്കുന്നത്. എന്നാല്‍ മറ്റു ജില്ലകളില്‍ അനുമതി നല്‍കുന്നത് സംബന്ധിച്ചും അധികൃതര്‍ തീരുമാനമെടുത്തിട്ടില്ല.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം