കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കു കീഴില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് പെരുന്നാളില്ല

Saturday July 2nd, 2016
2

Pareekshabhavanമലപ്പുറം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റിക്കു കീഴില്‍ പരീക്ഷ എഴുതുന്നവര്‍ക്ക് പെരുന്നാളാഘോഷിക്കാന്‍ കഴിയില്ല. സര്‍വകലാശാലയുടെ പരീക്ഷ ഷെഡ്യൂളിനെതിരെ പ്രതിഷേധം. പെരുന്നാളിന്റെ തലേ ദിവസവും പിറ്റേ ദിവസവും സര്‍വകലാശാലയില്‍ പരീക്ഷയുണ്ട്. ഇത് പെരുന്നാള്‍ ആഘോഷിക്കുന്ന വിദ്യാര്‍ത്ഥികളെ പ്രയാസത്തിലാക്കുന്നുവെന്നാണ് പരാതി. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ പൊതു പരീക്ഷ ഷെഡ്യൂളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

ഈ ദിവസങ്ങളില്‍ ഇംഗ്ലീഷ്, രണ്ടാം ഭാഷ എന്നീ വിഷയങ്ങളിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പല വിദ്യാര്‍ത്ഥികളും ഏറെ ദൂരത്തുള്ളവരാണെന്നും പരീക്ഷ ഷെഡൂള്‍ കാരണം ഇവര്‍ക്ക് നാട്ടില്‍ പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പരീക്ഷ മാറ്റിവെക്കാന്‍ നിവേദനം നല്‍കിയിട്ടും അധികൃതര്‍ ഇതുവരെ ഷെഡ്യൂളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഇതിനെതിരെ സോഷ്യല്‍ മീഡിയകളിലും പ്രതിഷേധം ഉയരുന്നുണ്ട്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/calicut-university-exam-shedule-eidulfithar">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം