ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച കേസില്‍ ബസുടമയും റിമാന്റില്‍

Friday November 3rd, 2017
2

ആലുവ: സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച കേസില്‍ ബസുടമയും റിമാന്‍ഡിലായി. എടത്തല മുരിങ്ങാശേരയില്‍ യൂസഫ് അലിയാര്‍ (40)നെയാണ് ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
വാഹനപകടത്തില്‍ ജീവഹാനിയുണ്ടായാല്‍ ഉടമകള്‍ റിമാന്‍ഡിലാകുന്ന അപൂര്‍വ്വം കേസുകളിലൊന്നായി ഈ അപകടവും മാറി. ലൈസന്‍സില്ലാത്തയാള്‍ക്ക് ബസ് ഓടിക്കാന്‍ നല്‍കിയതാണ് ബസുടമക്ക് വിനയായത്. ഐ.പി.സി 308 വകുപ്പ് പ്രകാരം മനപ്പൂര്‍വ്വം അപകടത്തിന് സാഹചര്യമൊരുക്കിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഓടിച്ചിരുന്ന വെളിയത്തുനാട് ചെറുപള്ളം വീട്ടില്‍ ഫസല്‍ അലി (23) നേരത്തെ റിമാന്‍ഡിലായിരുന്നു. ഇയാള്‍ക്കെതിരെ സെക്ഷന്‍ 304ഉം ചേര്‍ത്തിട്ടുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെന്നറിഞ്ഞിട്ടും ബസ് ഓടിക്കുന്നതിന് അനുമതി നല്‍കിയെന്നതാണ് ഉടമക്കെതിരായ കുറ്റം. ഇതിന് പുറമെ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിന് ആ.ടി.ഒയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുമുണ്ട്. ആലുവ-എറണാകുളം റൂട്ടിലോടുന്ന കെ.എല്‍ 41 എ 9467 നമ്പര്‍ സഹല്‍ ബസാണ് ഫസല്‍ ഓടിച്ച് അപകടം സൃഷ്ടിച്ചത്. ഫെഡറല്‍ ബാങ്ക് തിരൂര്‍ ശാഖയിലെ ജീവനക്കാരി ആലുവ മുപ്പത്തടം കാര്‍ത്തിക ജ്വല്ലറിക്ക് എതിര്‍വശം തെരുവിപറമ്പില്‍ വീട്ടില്‍ ജെറോച്ചന്റെ മകള്‍ അനീസ ഡോളി(20)യാണ് മരിച്ചത്. ജെറോച്ചന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ആറരയോടെ ആലുവ സെന്റ് ഫ്രാന്‍സിസ് സ്‌കൂളിന് മുമ്പിലായിരുന്നു അപകടം.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം