കാസര്‍കോഡ് സി.പി.എം കള്ളവോട്ട്; സിദ്ദീഖ് കോടതിയിലേക്ക്

Thursday May 22nd, 2014

T Sidheeqകാസര്‍ഗോഡ്: കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വ്യാപക കള്ളവോട്ട് നടന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖ് കോടതിയെ സമീപിക്കുന്നു. പയ്യന്നൂര്‍, കല്ല്യാശ്ശേരി മണ്ഡലങ്ങളില്‍ വ്യാപകമായ കള്ളവോട്ട് നടന്നെന്നാണ് ആരോപണം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി കരുണാകരന്റെ വിജയം സാങ്കേതികം മാത്രമാണെന്നാണ് യു.ഡി.എഫിന്റെ അവകാശവാദം.
കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിലെ പയ്യന്നൂര്‍, കല്ല്യാശേരി, കാസര്‍ഗോഡ് എന്നിവിടങ്ങളിലല്‍ ബൂത്ത് തലം മുതല്‍ കള്ളവോട്ട് ചെയ്തതിന്റെ തെളിവുകള്‍ ശേഖരിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫിന്റെ തീരുമാനം. തിങ്കളാഴ്ച ചേരുന്ന യു.ഡി.എഫ് പാര്‍ലിമെന്റ് മണ്ഡലം കമ്മറ്റി യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.

ബൂത്ത് തല ഓഫീസര്‍മാര്‍ നല്‍കിയ സ്ലിപ്പ് ഉപയോഗിച്ച് മരിച്ചവരുടെയും വിദേശത്തുള്ളവരുടെയും വരെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും യു.ഡി.എഫ്.ആരോപിക്കുന്നു. ബൂത്തുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച ശേഷം കോടതിയെ സമീപിക്കാനാണ് സിദ്ദിഖ് ഒരുങ്ങുന്നത്. കൂടാതെ കള്ളവോട്ട് ചെയ്യാന്‍ സഹായം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണമെന്ന് ആവശ്യപ്പെടും.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം