കോവിഡ് കാലത്തെ ഭരണകൂട ഭീകരതയെ അപലപിച്ച് ബ്രിട്ടീഷ് ബുദ്ധിജീവികള്‍

Saturday May 9th, 2020

ലണ്ടന്‍: കോവിഡ് കാലത്ത് പോലും ഇന്ത്യയില്‍ ആക്ടിവിസ്റ്റുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ നടക്കുന്ന ഭരണകൂടവേട്ടയെ അപലപിച്ച് ബ്രിട്ടീഷ് ബുദ്ധിജീവികള്‍. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായിരുന്ന ജെ.എന്‍.യു വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദ്, മീരാന്‍ ഹൈദര്‍, ജാമിഅ മില്ലിയ യൂനിവേഴ്‌സിറ്റിയിലെ സഫൂറ സര്‍ഗാര്‍ എന്നിവരെ യു.എ.പി.എ ചുമത്തി ജയിലിലടച്ചതിനെയും ബ്രിട്ടനിലെ 90 ചിന്തകന്‍മാരടങ്ങുന്ന സംഘം അപലപിച്ചു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ്, ഓക്‌സ്ഫഡ്, കാംബ്രിജ് പോലുള്ള വിഖ്യാത യൂനിവേഴ്‌സിറ്റികളിലെ പ്രഫസര്‍മാരാണ് നിവേദനത്തില്‍ ഒപ്പുവെച്ചത്. ലോക്ഡൗണിനു മുമ്പു ഇന്ത്യയില്‍ നടന്ന ജനകീയ പ്രക്ഷോഭ റാലികളില്‍ പങ്കെടുത്തു കൊണ്ട് ഇന്ത്യയുടെ മതേതര ഭരണഘടനയെ തന്നെ ലംഘിക്കുന്ന, മുസ്‌ലിംകളെ രാജ്യത്ത് നിന്ന് പുറത്താക്കാന്‍ കാരണമാകുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതാണ് ഇവര്‍ ചെയ്ത ‘ഗുരുതരമായ കുറ്റം’. മതപരമായ, പ്രാദേശികമായ ഭിന്നിപ്പിലൂടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കാനുള്ള ആദ്യചുവടുവെപ്പാണിതെന്നും അവര്‍ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, മുസ്‌ലിംകള്‍ക്കെതിരെ ഭരണകൂടത്തിന്റെ ഒത്താശയോടെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന് വഴിമരുന്നിട്ടവര്‍ക്കെതിരെ ആരും നടപടിയെടുത്തില്ല എന്നത് എന്തൊരു അസംബന്ധമാണ്. ലോക്ഡൗണിനിടെ ഭക്ഷണവും പണവും ഇല്ലാതെ കുടുങ്ങിപ്പോയ നിരവധി നിത്യവേതന തൊഴിലാളികള്‍ക്ക് അതെല്ലാം എത്തിച്ച് നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി മുന്നിലുണ്ടായിരുന്നു. പൊലീസിന്റെ ഭാഗത്തു നിന്നു അതിക്രമം പോലും നേരിടേണ്ടി വന്നു അവര്‍ക്ക്. കോവിഡ് ഭീതി വിതക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ഥി നേതാവും ഗര്‍ഭിണിയുമായ സഫൂര്‍ സര്‍ഗാറിനെ തടവുകാരാല്‍ തിങ്ങിനിറഞ്ഞ തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. വ്യാജകുറ്റങ്ങള്‍ ചുമത്തി ഉമര്‍ ഖാലിദിനെയും സഫൂറയെയും ശിഫ ഉര്‍ റഹ്മാനെയും ഹൈദറിനെയും ജയിലിലടച്ച നടപടിയില്‍ സര്‍ക്കാറിനെതിരെ ഇന്ത്യയിലുടനീളം നടക്കുന്ന ഇന്റര്‍നെറ്റ് ക്യാംപയിനെ പൂര്‍ണമായി പിന്തുണക്കുവെന്നും വിദ്യാര്‍ഥികളെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ നിവേദനം അവസാനിപ്പിക്കുന്നത്.

English summary
British intellectuals condemned the government's hunt for activists and students in India even during the Kovid. A group of 90 thinkers in the UK condemned the imprisonment of JNU student leader Umar Khalid, Meeran Haider and Safoura Sargar of Jamia Millia University as part of protests against the amendment of the citizenship law.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം