പതിനഞ്ചുകാരിയെ പീഡിപ്പിച്ച മന്ത്രവാദി പിടിയില്‍

Wednesday December 18th, 2013
2

peedanam copyകാസര്‍കോട്: ഉപ്പളയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ദുര്‍മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ഐലമൈതാനത്തെ രാമചന്ദ്രനാണ് പിടിയിലായത്. ബന്ധുവായ പതിനഞ്ചുകാരിയെ ബന്ധുക്കളെ ദുര്‍മന്ത്രവാദത്തിലൂടെ ഇല്ലാതാകുമെന്ന് ഭീഷണിപെടുത്തിയാണ് രാമചന്ദ്രന്‍ പീഡിപ്പിച്ചത്. രാമചന്ദ്രന്റെ അടുത്ത ബന്ധുവും ക്ഷേത്രത്തിലെ സഹായിയുമായ വ്യക്തിയുടെ മകളാണ് പീഡനത്തിനിരയായത്. ഉപ്പളയില്‍ തന്റെ ക്ഷേത്രത്തിന്റെ മറവില്‍ ദുര്‍മന്ത്രവാദം നടത്തിവരികയായിരുന്നു ഇയാള്‍ .
15 കാരിയായ പെണ്‍കുട്ടിയെ ഇയാള്‍ ഒന്നിലേറെ തവണ പീഡനത്തിനിരയാക്കി. പെണ്‍കുട്ടിയും ബന്ധുക്കളും ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. കുമ്പള സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ്സന്വേഷിക്കുന്നത്. പ്രതി അറസ്റ്റിലായതോടെ നാട്ടുകാര്‍ സംഘടിച്ചെത്തി ഇയാളുടെ ക്ഷേത്രവും വീടും ആക്രമിച്ച് വാഹനമുള്‍പ്പെടെ അടിച്ചു തകര്‍ത്തു.
ഇയാള്‍ക്കെതിരെ മുന്‍പും ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. രാമചന്ദ്രന്റെ ആസ്തി സംബന്ധിച്ചും ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ ആരോപിച്ചു. മന്ത്രവാദവും പൂജയും മാത്രം തൊഴിലാക്കിയ ഇയാള്‍ ചുരുങ്ങിയ നാളുകള്‍കൊണ്ട് വന്‍തോതില്‍ സമ്പത്തുണ്ടാക്കിയിട്ടുണ്ട്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം