സംസ്ഥാനത്ത് ഭീതി വിതക്കുന്ന ‘കറുത്ത പനി’യുടെ ലക്ഷണങ്ങള്‍

Tuesday June 23rd, 2015
2

Black Fever Dum Dumതിരുവനന്തപുരം: പകര്‍ച്ചവ്യാധി പടരുന്നതിനിടെ ആശങ്കയുയര്‍ത്തി അതീവ മാരകമായ കാലാ അസാര്‍ എന്ന കറുത്തപനി സംസ്ഥാനത്ത് സ്ഥിരീകരിച്ചു. തൃശൂര്‍ മുള്ളൂര്‍ക്കര സ്വദേശിയിലാണ് മരണത്തിന് കാരണമാകുന്ന രോഗം കണ്ടെത്തിയത്. ജില്ലയിലെ രണ്ട് പേര്‍ കൂടി നിരീക്ഷണത്തിലാണ്. അത്യപൂര്‍വമായ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. മലേറിയ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം മരണത്തിന് കാരണമാകുന്ന പകര്‍ച്ചവ്യാധിയാണ് കാലാ അസാര്‍. കറുത്തപനിയെന്നും ഡംഡം പനിയെന്നും അറിയപ്പെടുന്ന ഈ രോഗം കേരളത്തില്‍ അത്യപൂര്‍വമാണ്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള മുള്ളൂര്‍ക്കര സ്വദേശിയിലാണ് ഇത്തവണ സംസ്ഥാനത്ത് ആദ്യമായി കറുത്തപനി സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പിന്റെ തുടര്‍ പരിശോധനയില്‍ പ്രദേശത്തെ രണ്ട് പേരില്‍ കൂടി രോഗലക്ഷണം കണ്ടെത്തി. ഇവരുടെ രക്ത സാംപിള്‍ വിദഗ്ദ പരിശോധനക്ക് അയച്ചിരിക്കുകയാണ്. രോഗത്തിന് കാരണമാകുന്ന മണലീച്ചയെയും പ്രദേശത്ത് വ്യാപകമായി കണ്ടതോടെ ആരോഗ്യവകുപ്പ് തീവ്രനിരീക്ഷണത്തിലാണ്.

Dum Dum feverദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന പനി, വിളര്‍ച്ച , ഭാരം കുറയലുമാണ് രോഗലക്ഷണം. ദേഹമാസകലും തടിച്ച് പൊട്ടുകയും വയറും കരളും ക്രമാതീതമായി വീര്‍ക്കുകയും ചെയ്യും. രോഗം ബാധിച്ചാലും തിരിച്ചറിയാന്‍ അമ്പതിലധികം ദിവസങ്ങളെടുക്കുന്നതാണ് മരണനിരക്ക് കൂടാന്‍ കാരണം. ലോകത്താകമാനം പ്രതിവര്‍ഷം അരലക്ഷത്തോളം പേര്‍ മരിക്കുമെങ്കിലും കേരളത്തില്‍ ഇതിന് മുമ്പ് പത്തോളം പേരില്‍ മാത്രമേ രോഗം ബാധിച്ചിട്ടുള്ളു. രോഗകാരണമായ മണലീച്ചയെ ഇല്ലാതാക്കി രോഗം നിയന്ത്രിക്കാനാണ് ആരോഗ്യവകുപ്പിന്റെ ശ്രമം. എന്നാല്‍ കൃത്യമായ പ്രതിരോധ മരുന്നുകളില്ലാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം