സഭയില്‍ മൊബൈല്‍ ഉപയോഗം; ബി.ജെ.പി എം.എല്‍.മാര്‍ വീണ്ടും വിവാദത്തില്‍

Thursday December 11th, 2014

BJP mla Priyanka gandhiബംഗ്ലൂരു: നിയമസഭാ സമ്മേളനത്തിനിടെ ബി.ജെ.പി എം.എല്‍.എമാര്‍ മൊബൈല്‍ ഫോണില്‍ അശ്ലീലദൃശ്യം കണ്ടതിന്റെ നാണക്കേട് മാറും മുമ്പെ എം.എല്‍.എമാര്‍ വീണ്ടും പുലിവാല്‍ പിടിച്ചു. സഭയില്‍ കരിമ്പു കര്‍ഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ച നടക്കുമ്പോഴാണ് ബി.ജെ.പി.യുടെ രണ്ട് എം.എല്‍.എ.മാര്‍ മൊബൈല്‍ ഫോണില്‍ സജീവമായത്. ഇവര്‍ വീഡിയോ ഗെയിം കളിക്കുന്നതും രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ ആസ്വദിക്കുന്നതും ഒരു സ്വകാര്യ ചാനലാണ് പുറത്തുവിട്ടത്. ഒരാള്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഫോട്ടോ സൂം ചെയ്ത് ആസ്വദിക്കുമ്പോള്‍ മറ്റൊരാള്‍ കാന്‍ഡി ക്രഷ് വീഡിയോ ഗെയിം കളിക്കുകയായിരുന്നു. മൊബൈലില്‍ ചാറ്റിങ് പുരോഗമിക്കുന്നതിനിടെ സമയം കണ്ടെത്തിയാണ് ഒരാള്‍, പ്രിയങ്കയുടെ ഫോട്ടോ നെറ്റില്‍ പരതിയിരുന്നത്. പ്രഭു ചവാന്‍ എം.എല്‍.എയാണ് പ്രിയങ്കയുടെ ഫോട്ടോയും നോക്കിയിരുന്നത്. യു.ബി ബനാഗറാണ് വീഡിയോ ഗെയിമില്‍ ഏര്‍പ്പെട്ടിരുന്നത്.

സഭയില്‍ മൊബൈല്‍ ഫോണ്‍ അനുവദനീയമല്ലെന്നിരിക്കെയാണ് ബി.ജെ.പി എം.എല്‍.എ മാരുടെ ഈ വിനോദം. ബി.ജെ.പി എം.എല്‍.എമാര്‍ മൊബൈല്‍ഫോണില്‍ കളിച്ചും ചിത്രങ്ങള്‍ കണ്ടും സമയം കളയുന്നതെന്ന ആരോപണവും ശക്തമായിരിക്കുകയാണ്. സംഭവത്തെ ജനതാദളും കോണ്‍ഗ്രസും നിശിതമായി വിമര്‍ശിച്ചു. രാഷ്ട്രീയക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരത്തിലുള്ള പ്രവൃത്തിയെന്ന് ജനതാദള്‍ (എസ്.) ആരോപിച്ചു. 2012 ല്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് ബി.ജെ.പി.യുടെ എം.എല്‍.എമാര്‍ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യം കാണുന്നതിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. ഇത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം