ശോഭസുരേന്ദ്രനെ തോല്‍പിച്ചത് ആര്? ആര്‍ക്കു വേണ്ടി?

Sunday May 22nd, 2016

bjp shoba krishnadasമലപ്പുറം: പാലക്കാട് തന്നെ ബോധപൂര്‍വം തോല്‍പ്പിച്ചതാണെന്ന ആരോപണവുമായി ബി.ജെ.പി നേതാവും പാലക്കാട് മണ്ഡലത്തിലെ  സ്ഥാനാര്‍ഥിയുമായ ശോഭ സുരേന്ദ്രന്‍ രംഗത്ത്. മലമ്പുഴ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാറിനെതിരെയാണ് ശോഭ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

തന്നെ തോല്‍പ്പിക്കുന്നതിനായി വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനുമായി സി.കൃഷ്ണകുമാര്‍ ഒത്തുകളിച്ചു. പാലക്കാടുള്ള പ്രവര്‍ത്തകരെ മലമ്പുഴയിലെ പ്രചരണത്തിനായി സി.കൃഷ്ണകുമാര്‍ കൊണ്ടുപോകുകയായിരുന്നു. ഇത് പാലക്കാട്ടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചെന്നും ശോഭ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

പാലക്കാട് നിയോജക മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ച വെക്കാന്‍ ശോഭ സുരേന്ദ്രന് കഴിഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ഷാഫി പറമ്പില്‍ വിജയിച്ച മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു ശോഭ സുരേന്ദ്രന്‍.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം