‘മോദിക്ക് തലക്ക് വെളിവില്ലെന്നു പറഞ്ഞാല്‍ പലര്‍ക്കും വിഷമം’

Saturday December 3rd, 2016
2

anti-rss-ap-bhodiകോഴിക്കോട്: മോദി തലക്ക് വെളിവില്ലാത്തവനാണെന്ന തന്റെ പ്രസ്താവന പലരെയും വിഷമിപ്പിക്കുന്നുണ്ടെന്ന് സ്വാമി വിശ്വഭദ്രാനന്ത ശക്തിബോധി.

ഏകസിവില്‍ കോഡിനെതിരെ കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ സംഘടിപ്പിച്ച സമ്മേളനത്തിലാണ് സ്വാമി മോദിക്കെതിരെ തുറന്നടിച്ചത്. ബഹുഭൂരിപക്ഷത്തിന്റെ സര്‍വാധിപത്യമല്ല ജനാധിപത്യം. അത് ന്യൂനപക്ഷത്തിന്റെ സംരക്ഷണത്തിന് കൂടി ബാധ്യതപ്പെട്ടതാണ്. മോദി ജനവഞ്ചകനായ പ്രധാനമന്ത്രിയാണെന്നും സ്വാമി ആരോപിച്ചു.

നേരത്തെ കാന്തപുരം വിഭാഗം സംഘടിപ്പിച്ച സമ്മേളനത്തില്‍ തലക്ക് വെളിവില്ലാത്തവനെന്ന് മോദിയെ വിശേഷിപ്പിച്ചത് പിന്‍വലിച്ചതും സ്വാമി സൂചിപ്പിച്ചു. പരാമര്‍ശം പിന്‍വലിപ്പിച്ചവരുടെ തലക്കകത്ത് എന്താണുള്ളതെന്ന് പടച്ച തമ്പുരാനറിയാം എന്നായിരുന്നു സ്വാമിയുടെ പരിഹാസം.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം