ഓണ്‍ലൈന്‍ മദ്യം; ബെവ്ക്യു ആപ്പിന് പിന്നില്‍ അഴിമതിയെന്ന് ചെന്നിത്തല

Saturday May 23rd, 2020

തിരുവനന്തപുരം: ഓണ്‍ലൈനായി മദ്യം വിതരണം ചെയ്യാന്‍ തയ്യാറാക്കിയ ബെവ് ക്യൂ ആപ്പിന് പിന്നില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐടി മിഷനോ സി ഡിറ്റിനോ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുമായിരുന്ന ആപ്പാണിത്. മൊബൈല്‍ ആപ്പ് ഉണ്ടാക്കാന്‍ അനുവാദം നല്‍കിയത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സഹയാത്രികര്‍ക്കാണെന്നും ചെന്നിത്തല ആരോപിച്ചു. ഗുരുതരമായ അഴിമതിയും ക്രമക്കേടും നടത്താന്‍ സര്‍ക്കാര്‍ സൗകര്യം ഒരുക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ആപ്പ് നിര്‍മിച്ച ഫെയര്‍കോഡ് കമ്പനിക്ക് മുന്‍പരിചയം ഉണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.

സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി അന്വേഷിക്കണം. സ്വകാര്യ കമ്പനിയെ ആശ്രയിക്കേണ്ട കാര്യമെന്ത്? അന്വേഷണം ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഫെയര്‍ കോഡിനെ മാറ്റി ഐടി മിഷനെ ഏല്‍പ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം