യുവതിയുടെ കിടപ്പറ രംഗം വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ച സീരിയല്‍ നടന്‍ പിടിയില്‍

Friday January 30th, 2015
2

Serial actor Anilkumarകൊല്ലം: പത്തനാപുരം സ്വദേശിനിയുടെ കിടപ്പറ രംഗങ്ങള്‍ വാട്‌സ് ആപ്പില്‍ പ്രചരിപ്പിച്ച സീരിയല്‍ നടന്‍ പൊലീസ് പിടിയില്‍. പൂവാര്‍ മുള്ളുവിട സ്വദേശി അനില്‍കുമാര്‍ ആണ് പിടിയിലായത്. ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ നിരവധി പേര്‍ക്ക് കാഴ്ചവച്ചതായും പരാതിയുണ്ട്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കുകയായിരുന്നെന്നും യുവതി പൊലീസിന് മൊഴിനല്‍കി.
സീരിയലില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ചെത്തിയ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കി വിശ്വാസം നേടിയെടുക്കുകയായിരുന്നുവത്രെ ഇയാള്‍. സിനിമാ സീരിയല്‍ രംഗത്ത് ജൂനിയര്‍ ആര്‍ടിസ്റ്റായ അനില്‍കുമാറിനൊപ്പം കഴിഞ്ഞ മൂന്നുവര്‍ഷമായി താമസിച്ചുവരികയായിരുന്നു യുവതി. ഇതിനിടയിലാണ് യുവതി അറിയാതെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുപ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മറ്റുപലരുമായും ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. ഭീഷണിഭയന്ന് യുവതി സമ്മതംമൂളി. പിന്നീട് വഴങ്ങാതിരുന്നപ്പോള്‍ ദൃശ്യങ്ങള്‍ വാട്‌സ് ആപിലൂടെ പ്രചരിപ്പിച്ചു. തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയുടെ മൊബൈലില്‍നിന്ന് നിരവധി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. മെഡിക്കല്‍ പരിശോധനയില്‍ യുവതി ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു. പുനലൂര്‍ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം