ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ല; മുഖ്യമന്ത്രി

Monday April 20th, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാര്‍ബര്‍ ഷോപ്പുകള്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കുന്നതിന് നേരത്തെ ഉദ്ദേശിച്ചിരുന്നു. എന്നാല്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായം ഉയര്‍ന്നതിനാല്‍ വിശദമായ പരിശോധന ആവശ്യമാണ്. പലരാജ്യങ്ങളുടെയും അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് വിദഗ്ധര്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.
അതേസമയം, മത്സ്യലേലം ഇതുവരെ തുടര്‍ന്നിരുന്നത് പോലെ ഇനിയും തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനമാകെ മത്സ്യലേലം സംബന്ധിച്ച് പൊതുവായ നിലപാട് എടുത്തിട്ടുണ്ട്. എല്ലാവരും ആ പൊതുനിലപാട് സ്വീകരിക്കാന്‍ സന്നദ്ധരാകണം. മത്സ്യലേലം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് നിറം നല്‍കാന്‍ചില നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അപകടകരമായ അത്തരം നീക്കങ്ങള്‍ മുളയിലേ നുള്ളിക്കള്ളയുന്ന രീതിയില്‍ ഇടപെടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം