മുസ്ലിം വിദ്യാര്‍ഥികളുടെ നിസ്‌കാരത്തിന് സ്‌കൂളില്‍ വിലക്ക്

Saturday March 4th, 2017
2

ബെര്‍ലിന്‍: മുസ്‌ലിം വിദ്യാര്‍ഥികളുടെ പരസ്യ നമസ്‌കാരത്തിനു വിലക്കേര്‍പ്പെടുത്തി സ്‌കൂള്‍ അധികൃതര്‍. പശ്ചിമ ജര്‍മന്‍ നഗരമായ വാപ്പിറ്റലിലിലെ ഹൈസ്‌കൂളാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിനകത്ത് നമസ്‌കരിക്കാന്‍ പാടില്ലെന്ന ഉത്തരവിറക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നല്‍കി. സ്‌കൂളിനകത്ത് നമസ്‌കരിക്കുന്നതു ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ റിപോര്‍ട്ട് ചെയ്യണമെന്നും വിവരങ്ങള്‍ മാനേജ്‌മെന്റിന് കൈമാറണമെന്നുമാണ് നിര്‍ദേശം.

സ്‌കൂള്‍ കെട്ടിടത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ നമസ്‌കരിക്കുന്നുണ്ട്. ശുചിമുറികളില്‍ നിന്ന് അവര്‍ അംഗശുദ്ധി വരുത്തുന്നതും നമസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളും മറ്റും സ്‌കൂളില്‍ കൊണ്ടുവരുന്നതും മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സ്‌കൂളിനകത്ത് ഇതൊന്നും അനുവദിക്കാന്‍ കഴിയില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. മുസ്‌ലിം വിദ്യാര്‍ഥികളെ സ്‌കൂളില്‍ നമസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് ജര്‍മനിയിലെ പല സ്‌കൂളുകളും മുമ്പും തീരുമാനമെടുത്തിരുന്നു. 2011ല്‍ ബെര്‍ലിനിലെ ഒരു മുസ്‌ലിം വിദ്യാര്‍ഥി വിലക്കിനെതിരേ കോടതിയെ സമീപിച്ചിരുന്നെങ്കിലും വിദ്യാര്‍ഥിയുടെ ആവശ്യം തള്ളി. മുസ്‌ലിം വിദ്യാര്‍ഥികള്‍ നമസ്‌കരിക്കുന്നത് സ്‌കൂളിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നാണ് അധികൃതരുടെ നിലപാട്.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം