ബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം; ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

Monday April 11th, 2016

BANGAL ATTACKകൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനിടെ വ്യാപകമായ സംഘര്‍ഷം. ആക്രമണത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ജാമുരിയ മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ അജ്ഞാത സംഘം ബോംബേറ് നടത്തി.

സ്‌ഫോടനത്തില്‍ പത്തോളം സിപിഎം പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. സോനാമുഖിയില്‍ അഞ്ജാനതന്‍ തോക്കെടുത്ത് ബൂത്തിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങളും മാധ്യമങ്ങല്‍ പുറത്തുവിട്ടു. ബൊനാല്‍, ജാമുരിയ, സബാംഗ്, ചന്ദ്രകോണ, എന്നീ മണ്ഡലങ്ങളിലാണ് സംഘര്‍ഷമുണ്ടായത്.
പ്രദേശത്തുനിന്ന് ഒരു ബാഗ് നിറയെ ബോംബ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. സബാംഗിലും വെസ്റ്റ് മിഡ്‌നാപുരിലെ ചന്ദ്രകോണയിലും സിപിഎം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായാണ് വിവരങ്ങള്‍

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം