ബഗ്ദാദ്: വടക്കുകിഴക്കന്‍ ബഗ്ദാദിലെ ശിയാ ഭൂരിപക്ഷമുള്ള മേഖലകളില്‍ ഇരട്ടസ്ഫോടനത്തില്‍ 70 മരണം. 90 പേര്‍ക്ക് പരിക്കേറ്റു.
വടക്കുകിഴക്കന്‍ മേഖലയിലെ ശആബ് മേഖലയിലായിരുന്നു ആദ്യസ്ഫോടനം. തിരക്കേറിയ മാര്ക്കറ്റിലത്തെിയ ചാവേര്‍ പൊട്ടിത്തെറിച്ച് 28 പേരുടെ ജീവന്‍പൊലിഞ്ഞു.
അല്പസമയം കഴിഞ്ഞ്, ശിയ മേഖലയായ ദോറയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ കാര്‍ബോംബ് സ്ഫോടനമുണ്ടായി എട്ടുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. രണ്ടു ദിവസം മുമ്പ് ബഗ്ദാദിലെ പാചകവാതക ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടിരുന്നു.