ഒന്നുകില്‍ കോടതി വിധി അല്ലെങ്കില്‍ പൊതുജനാഭിപ്രായത്തില്‍ രാമക്ഷേത്രം നിര്‍മിക്കും; അമിത് ഷാ

Wednesday June 8th, 2016
2

Amithsha BJPന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അയോധ്യാ വിഷയം ചര്‍ച്ചയാക്കുന്നതിന് മുന്നോടിയായി രാമക്ഷേത്ര നിര്‍മാണം ചര്‍ച്ചയാക്കി അമിത് ഷായുടെ പ്രസ്താവന. അയോധ്യയില്‍ നിശ്ചയിച്ച സ്ഥലത്തുതന്നെ രാമക്ഷേത്രം പണിയുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

സുപ്രീംകോടതി വിധിക്കായി കാത്തിരിക്കുകയാണ്. ഒന്നുകില്‍ കോടതിവിധിയുടെ അടിസ്ഥാനത്തിലായിരിക്കും ക്ഷേത്രം നിര്‍മിക്കുക. അല്ലങ്കില്‍ പൊതു അഭിപ്രായം സമന്വയിപ്പിച്ച് തുടര്‍നടപടിയെടുക്കും. രാമക്ഷേത്രനിര്‍മാണം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് അജണ്ടയിലുള്ള വിഷയമാണെന്നും ഷാ ലഖ്‌നോവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്നും ഷാ പറഞ്ഞു. മഥുര വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞില്ല. രഘുറാം രാജനെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടിട്ടില്ല. ആരെങ്കിലും അങ്ങനെ ആവശ്യമുന്നയിച്ചിട്ടുണ്ടെങ്കില്‍ അത് വ്യക്തിപരമായ അഭിപ്രായമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/babari-masjid-rama-temble-ayodhya-amithsha">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം