റാവുവിന്റെ മൃദു ഹിന്ദുത്വ നിലപാട് ബാബരി തകര്‍ച്ചക്ക് കാരണം; മണിശങ്കര്‍ അയ്യര്‍

Tuesday June 28th, 2016
2

mani shankar aiyarന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി നരസിംഹറാവുവിന്റെ മൃദു ഹിന്ദുത്വ നിലപാടാണ് 1992ല്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് വഴിവെച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ‘പാതിസിംഹംപി.വി. നരസിംഹറാവു ഇന്ത്യയെ മാറ്റിമറിച്ചതെങ്ങനെ’എന്ന വിനയ് സിതാപതി രചിച്ച പുസ്തകത്തിന്റെ പ്രകാശചടങ്ങിലാണ് അയ്യര്‍ ഇങ്ങനെ പറഞ്ഞത്. അയോധ്യയിലെ സന്യാസിമാരുമായി ചര്‍ച്ച ചെയ്ത് ഈ പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു റാവു കരുതിയിരുന്നതെന്നും അയ്യര്‍ പറഞ്ഞു.

സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയ റാവുവിനെ മണിശങ്കര്‍ അയ്യര്‍ വിമര്‍ശിച്ചു, 20ാം നൂറ്റാണ്ടിലെ ഭരണാധികാരി 12ാം നൂറ്റാണ്ടിലെ രാജാവിനെ പോലെ പെരുമാറിയത് ശരിയായിരുന്നില്ല എന്നായിരുന്നു റാവുവിനെതിരായ വിമര്‍ശം.    1992 നവംബറില്‍ തന്റെ നേതൃത്വത്തില്‍ നടന്ന സമുദായ സൗഹാര്‍ദ്ദത്തിനും സമാധാനത്തിനും വേണ്ടിയുള്ള ‘റാം റഹിം യാത്ര’യെക്കുറിച്ചും അദ്ദേഹം ഓര്‍മിച്ചു. ഫൈസാബാദില്‍ വെച്ച് ഉത്തര്‍പ്രദേശ് പൊലീസ് തന്റെ യാത്ര തടസ്സപ്പെടുത്തുകയും ജയിലലടക്കുകയും ചെയ്തു.

റാവു തന്നെ വിളിച്ചുവരുത്തി യാത്രയുടെ വിശദാംശങ്ങള്‍ ആരാഞ്ഞിരുന്നു. യാത്ര നടത്തുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വിയോജിപ്പുണ്ടായിരുന്നില്ല എങ്കിലും ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യമാണ് എന്ന തന്റെ അഭിപ്രായത്തോട് അദ്ദേഹം യോജിച്ചില്ലെന്നും അയ്യര്‍ പറഞ്ഞു. പുസ്തകത്തില്‍ ഗ്രന്ഥകര്‍ത്താവ് പ്രകടിപ്പിച്ച പല വാദങ്ങളോടും രൂക്ഷമായ അഭിപ്രായ വ്യത്യാസമാണ് മണി ശങ്കര്‍ അയ്യര്‍ പ്രകടിപ്പിച്ചത്. എന്നാല്‍, അന്നത്തെ സാഹചര്യം വിലയിരുത്തുന്നതില്‍ റാവുവിന് സംഭവിച്ച വീഴ്ചയായിരുന്നു ബാബ്‌റി മസ്ജിദിന്റെ തകര്‍ച്ചക്ക് കാരണമെന്നായിരുന്നു വിനയ് സേതുപതിയുടെ നിലപാട്. പള്ളിപൊളിച്ചതിന്റെ ഉത്തരവാദിത്തം റാവുവിന്റെ മാത്രം തലയില്‍ വെച്ചുകൊടുക്കുന്നത് കോണ്‍ഗ്രസാണെന്നും അദ്ദേഹം വ്യക്തമാക്കി.

തുടര്‍ന്ന് സംസാരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്തയും വിനയ് സേതുപതിയുടെ വാദങ്ങളോട് യോജിച്ചു. ‘പള്ളി പൊളിച്ചത് റാവുവാണെന്ന് സ്ഥാപിക്കുന്നത് കോണ്‍ഗ്രസിന്റെ തന്ത്രമാണ്. അതിലൂടെ കോണ്‍ഗ്രസ് രാജ്യത്തെ മുസ്‌ലിങ്ങളോട് പറയുന്നത് ഇതാണ്. നോക്കൂ, റാവുവാണ് പള്ളി പൊളിക്കാന്‍ കൂട്ടുനിന്നത്, കോണ്‍ഗ്രസല്ല എന്നാല്‍ ഉത്തര്‍ പ്രദേശിലെ ജനങ്ങള്‍ വിഡ്ഢികളല്ല, അവര്‍ക്കറിയാം പൂട്ടിയിട്ട ഗേറ്റ് തുറന്ന് അക്രമികള്‍ എങ്ങനെയാണ് അകത്ത് പ്രവേശിച്ചതെന്ന്.’ രാജീവ് ഗാന്ധി സര്‍ര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ടാണ് ശേഖര്‍ ഗുപ്ത ഇങ്ങനെ

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം