ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റ് മാര്‍ച്ച്

Wednesday December 7th, 2016
2

babari-masjid-parliment-marchന്യൂഡല്‍ഹി: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ജോയിന്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ പത്തരക്ക് ഡല്‍ഹിയിലെ മണ്ഡിഹൗസില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ജന്തര്‍മന്തറില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് ജന്തര്‍മന്ദറില്‍ പ്രതിഷേധ ധര്‍ണ നടത്തി.

ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയ മുഴുവന്‍ പേരെയും ശിക്ഷിക്കുക, മസ്ജിദ് തല്‍സ്ഥാനത്ത് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം. ലിബര്‍ഹാന്‍ കമ്മീഷന്‍ കണ്ടെത്തിയ 68 പ്രതികളും ശിക്ഷിക്കപ്പെടണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. 24 വര്‍ഷം പിന്നിട്ടിട്ടും മാറിമാറിവന്ന സര്‍ക്കാരുകള്‍ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കുമെന്ന വാഗ്ദാനം പാലിക്കുകയോ 68ഓളം വരുന്ന കുറ്റവാളികളെ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല, അവര്‍ക്ക് കേന്ദ്ര കാബിനറ്റില്‍ മന്ത്രിതല പദവികള്‍ നല്‍കിയും വിവിഐപി പരിഗണന നല്‍കിയും ഉന്നത സ്ഥാനങ്ങള്‍ ആസ്വദിക്കാന്‍ സൗകര്യമൊരുക്കുകയാണുണ്ടായതെന്നും റാലിയില്‍ സംസാരിച്ച നേതാക്കള്‍ പറഞ്ഞു.

എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് ഗദ്ദാര്‍ പാര്‍ട്ടി, ജമാഅത്തെ ഇസ്‌ലാമി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, ലോക്‌രാജ് സംഘട്ടന്‍, പിയുസിഎല്‍, സിഖ് ഫോറം, സ്റ്റുഡന്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍, ഓള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ, ജന്‍ സംഘര്‍ഷ് മഞ്ച്, സിപിഐ (എംഎല്‍) എന്‍പി, യുനൈറ്റഡ് സിഖ് മിഷന്‍, സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി, മസ്ദൂര്‍ ഏകത കമ്മിറ്റി തുടങ്ങി 20ഓളം സംഘടനകളുടെ കൂട്ടായ്മയാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.

ലോക്‌രാജ് സംഘട്ടന്‍ പ്രസിഡന്റ് ശ്രീനിവാസ രാഘവന്‍, പിയുസിഎല്‍ ഡല്‍ഹി ഘടകം പ്രസിഡന്റ് അഡ്വ. എന്‍ ഡി പഞ്ചോളി, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ നേതാവ് എസ് ക്യു ആര്‍ ഇല്യാസി, എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്, ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ശറഫുദ്ദീന്‍ അഹ്മദ്, പോപുലര്‍ ഫ്രണ്ട് ദേശീയസമിതി അംഗം മുഹമ്മദ് ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം