ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിച്ചു

Tuesday April 21st, 2020

തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം വര്‍ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ അറിയിച്ചു. ബജറ്റ് പ്രസംഗത്തിന്റെ അടിസ്ഥാനത്തില്‍ 1.04.2020 മുതല്‍ 500 രൂപയാണ് പ്രതിമാസം വര്‍ധിപ്പിച്ചത്. ഇതോടെ ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 5000 രൂപയാകും. ആരോഗ്യ മേഖലയില്‍ ആശ വര്‍ക്കര്‍മാരുടെ സേവനം വളരെ വലുതാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമാണെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ആശാപദ്ധതി 2007 ലാണ് ആരംഭിച്ചത്. സമൂഹത്തെ പ്രത്യേകിച്ച് ദുര്‍ബല വിഭാഗങ്ങള്‍ക്ക് ലഭ്യമായ ആരോഗ്യ സേവനങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുകയും അത്തരം സേവനങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങളെ സഹായിക്കുകയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അവരോടൊപ്പം പ്രവര്‍ത്തിക്കുകയും ചെയ്യുകയാണ് ആശ പ്രവര്‍ത്തകരുടെ പ്രധാന ഉത്തരവാദിത്വം. കേരളത്തില്‍ 14 ജില്ലകളിലായി നിലവില്‍ 22,230 പേര്‍ ഗ്രാമ പ്രദേശങ്ങളിലും 3,650 പേര്‍ നഗര പ്രദേശങ്ങളിലും 454 പേര്‍ ട്രൈബല്‍ മേഖലയിലുമായി ആകെ 26,334 പേര്‍ ആശ പ്രവര്‍ത്തകരായി പ്രവര്‍ത്തിച്ചു വരുന്നു. വിവിധ പദ്ധതികളില്‍ നിന്നും ലഭിക്കുന്ന ഇന്‍സെന്റീവുകളും സംസ്ഥാന സര്‍ക്കാര്‍ മാസം തോറും നല്‍കുന്ന ഹോണറേറിയവും, പ്രതിമാസ നിശ്ചിത ഇന്‍സെന്റീവുകളുമാണ് ഇവര്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം