അഞ്ജുവിനോട് വിമാനയാത്രയെകുറിച്ച് ചോദിച്ചത് എങ്ങനെ അപമര്യാദയാകും: മുഖ്യമന്ത്രി

Thursday June 9th, 2016

pinarayi-vijayan newതിരുവനന്തപുരം: കായിക മന്ത്രി ഇപി ജയരാജന്‍ സ്‌പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ജുവിന്റെ വിമാന യാത്രയെക്കുറിച്ച് വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തത്. ഇതെങ്ങനെ അപമര്യാദയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ വിമാനയാത്രയടക്കമുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്ക് നല്‍കിയിരുന്നു. അതു ശരിയായ രീതിയല്ലല്ലോ എന്നാണ് മന്ത്രി അവരോട് ചോദിച്ചതെന്നും പിണറായി പറഞ്ഞു. അഞ്ജു തന്നെ വന്നുകണ്ടിരുന്നു. അവരെ രാഷ്ട്രീയത്തിന്റെ ആളായി കണ്ടിട്ടില്ലെന്ന് താന്‍ പറഞ്ഞതായും പിണറായി പറഞ്ഞു.

അതേസമയം അഞ്ജു ബോബി ജോര്‍ജിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും തന്നെ കണ്ട ശേഷം അവര്‍ സന്തോഷത്തോടെയാണ് പോയതെന്നും ജയരാജന്‍ പ്രതികരിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം