700 രൂപക്ക് ‘അമ്മ’ മൊബൈല്‍ നല്‍കാന്‍ തമിഴ്‌നാടൊരുങ്ങുന്നു

Wednesday October 22nd, 2014

ചെന്നൈ: അമ്മJayalalitha victory ഹോട്ടല്‍, അമ്മ മെഡിക്കല്‍ സ്‌റ്റോര്‍, അമ്മ തീയറ്റര്‍, അമ്മ ഉപ്പ്, അമ്മ കുപ്പിവെള്ളം, അമ്മ സിമന്റ് എന്നിങ്ങനെ നിരവധി ഉല്‍പന്നങ്ങളും സേവനങ്ങളും ജയലളിത സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍ നടപ്പിലാക്കിയിരുന്നു. ഇപ്പോള്‍, അമ്മയുടെ പേരില്‍ മൊബൈല്‍ ഫോണ്‍ വേണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ജയയുടെ ആരാധകര്‍. അടച്ചുപൂട്ടാനൊരുങ്ങുന്ന ചെന്നൈ ശ്രീപെരുമ്പത്തൂരിലെ നോക്കിയ പ്ലാന്റില്‍ നിന്നും കുറഞ്ഞ ചിലവില്‍ മൊബൈല്‍ ഫോണ്‍ നിര്‍മ്മിക്കണമെന്ന ആവശ്യവുമായി പ്ലാന്റിലെ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണിപ്പോള്‍. അടുത്തമാസം ഒന്നിനാണ് പ്ലാന്റ് അടച്ചുപൂട്ടുന്നത്. പ്ലാന്റ് തമിഴ്‌നാട് സര്‍ക്കാര്‍ ഏറ്റെടുത്ത് അമ്മ ബ്രാന്‍ഡ് മൊബൈല്‍ ഫോണുകള്‍ നിര്‍മ്മിക്കണമെന്നാണ് തൊഴിലാളി നേതാക്കളുടെ ആവശ്യം. 700 രൂപ ചെലവില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഫോണുകള്‍ ഇവിടെ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നും അവര്‍ അവകാശപ്പെടുന്നു.

Nokia plant TNDപൊതുവിതരണ സംവിധാനം വഴിയോ സൗജന്യമായോ ഇവിടെ നിര്‍മ്മിക്കുന്ന മൊബൈലുകള്‍ തമിഴ്‌നാട്ടില്‍ വിതരണം ചെയ്യണമെന്നും നോക്കിയ തൊഴിലാളി യൂണിയന്‍ നേതാവും പെരുംബൂരിലെ സി.പി.എം എം.എല്‍.എയുമായ എ.സൗന്ദരരാജന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വത്തേയും ജയലളിതയേയും കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. അമ്മ ഹോട്ടല്‍, അമ്മ മെഡിക്കല്‍ സ്‌റ്റോര്‍, അമ്മ തീയറ്റര്‍, അമ്മ ഉപ്പ്, അമ്മ കുപ്പിവെള്ളം, അമ്മ സിമന്റ് എന്നിങ്ങനെ നിരവധി പദ്ധതികളാണ് ജയലളിത കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ അവതരിപ്പിച്ചത്. വളരെ കുറഞ്ഞ നിരക്കിലാണ് അമ്മ ഹോട്ടലുകള്‍ വഴി ഭക്ഷണം നല്‍കുന്നത്. മിനറല്‍ വാട്ടറിന് വെറും 10 രൂപയാണ് വില. നിരവധി ജീവന്‍ രക്ഷാമരുന്നുകളും കുറഞ്ഞ നിരക്കില്‍ അമ്മ ഫാര്‍മസികള്‍ വഴി വിതരണം ചെയ്യുന്നുമുണ്ട്. അമ്മ സിമാന്റാണ് ഇത്തരത്തില്‍ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ചത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം