കോഴിമുട്ടക്കുള്ളില്‍ ‘പച്ചക്കരു’ ; ശിഹാബിന്റെ കോഴികള്‍ വൈറലാകുന്നു

Sunday May 10th, 2020

മലപ്പുറം: കോഴിമുട്ടക്കുള്ളിലെ കരുവിനെല്ലാം പച്ച നിറം!. കേള്‍ക്കുമ്പോ ഒരമ്പരപ്പ് തോന്നുമല്ലേ. എന്നാല്‍ ഇത് യഥാര്‍ത്ഥ സംഭവം തന്നെ. ഒതുക്കുങ്ങല്‍ ഗാന്ധി നഗറിലെ അമ്പലവന്‍ കുളപ്പുരക്കല്‍ ശിഹാബിന്റെ വീട്ടിലെ കോഴികളിടുന്ന മുട്ടകളിലാണ് ഈ പ്രതിഭാസം. കാലങ്ങളായി വിവിധ ഇനം കോഴികളെ വളര്‍ത്തി വരുന്ന ശിഹാബിന്റെ വീട്ടില്‍ ഇപ്പോള്‍ വിവരമറിഞ്ഞ് ഒട്ടേറെ പേര്‍ എത്തുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ഭക്ഷണാവശ്യത്തിനായി ഉപയോഗിക്കാന്‍ ഒരു മുട്ടപ്പൊട്ടിച്ചപ്പോഴാണ് പച്ച നിറം ശ്രദ്ധയില്‍ പെട്ടത്. കേടാകുമെന്ന് കരുതി മറ്റൊന്നെടുത്തു. അതും തഥൈവ. പിന്നീട് എടുത്ത മുട്ടകളുടെ കരുവിനെല്ലാം പച്ചനിറം കണ്ടതോടെ ഇവയെ ശിഹാബ് വിരിയിക്കാന്‍ വെച്ചു. വിരിഞ്ഞിറങ്ങിയ കോഴികള്‍ പ്രായമായി മുട്ടയിട്ടു തുടങ്ങിയപ്പോഴും ഇവക്കുള്ളിലും പച്ചക്കരുതന്നെ. നൂറോളം വിവിധ ഇനത്തില്‍പ്പെട്ട കോഴികള്‍ ഇവിടെയുണ്ട്. ഇതില്‍ പ്രധാനമായും നാടന്‍, കരിങ്കോഴി, ഫാന്‍സി കോഴികള്‍ എന്നിവയാണ്. എല്ലാറ്റിനെയും വളര്‍ത്തുന്നത് ഒരുമിച്ച് ഒരിടത്തു തന്നെയാണ്. അടവെച്ച മുട്ടകള്‍ വിരിയാന്‍ തുടങ്ങിയതോടെയാണ് വീട്ടുകാര്‍ക്ക് കോഴിമുട്ട ഭക്ഷ്യയോഗ്യമാണെന്ന വിശ്വാസം വന്നത് തന്നെ.

പച്ച കോഴിമുട്ടയുടെ കാര്യം നാട്ടിലറിഞ്ഞതോടെ ശിഹാബിന്റെ കോഴികള്‍ക്കും മുട്ടക്കും നാട്ടില്‍ ഏറെ ആവശ്യക്കാരാണുള്ളത്. പരുത്തിക്കുരു, പച്ചപ്പട്ടാണി തുടങ്ങിയവ ഭക്ഷണമായി നല്‍കിയാല്‍ മുട്ടകള്‍ക്ക് ഇത്തരത്തില്‍ പച്ച നിറം വരാന്‍ കാരമാകുമെന്നാണ് പറയുന്നത്. അതേസമയം ഇദ്ദേഹം തന്റെ കോഴികള്‍ക്ക് അത്തരം തീറ്റകളൊന്നും നല്‍കുന്നില്ല. ഇതേ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമെ കാരണം വ്യക്തമാകൂ എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

English summary
All the eggs in the chicken nest are green! Sounds amazing. But this is the real event. This phenomenon is found in the eggs of chickens in the house of Ambalavan Kulappurakkal Shihab in Ottukungal Gandhi Nagar. The house of Shihab, who has been rearing various breeds of chickens over the years, is now coming to know about it. The green color was noticed when an egg was used for food use months ago.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം