ഒന്നു മുതല്‍ എട്ടാംക്ലാസ് വരെ എല്ലാ വിദ്യാര്‍ത്ഥികളെയും വിജയിപ്പിക്കും

Wednesday May 13th, 2020

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പ്രമോഷന്‍ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ഇതുപ്രകാരംഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികളെയും അടുത്ത ക്ലാസുകളിലേക്ക് ജയിപ്പിക്കണം. ഒമ്പതാം ക്ലാസില്‍ നിലവില്‍ നടത്തിവന്ന പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തണമെന്നും പരീക്ഷ നടക്കാത്ത മറ്റു ക്ലാസ്സുകളില്‍ അര്‍ധവാര്‍ഷിക പരീക്ഷ കിട്ടിയ മാര്‍ക്കിനനുസരിച്ച് സ്ഥാനക്കയറ്റം നല്‍കാമെന്നും നിര്‍ദേശത്തില്‍ പറയുന്നുണ്ട്. മെയ് 20നകം പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കാനാണ് വിദ്യാഭ്യാസ വകുപ്പിന് നിര്‍ദ്ദേശം.കൊവിഡ് കാരണം പ്രൈമറി, പ്രീ പ്രൈമറി ക്ലാസുകളിലെ പരീക്ഷകള്‍ പൂര്‍ത്തിയാക്കാനാകാത്ത സാഹചര്യത്തിലാണ് അടുത്ത ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ പ്രമോഷന്‍.

English summary
The Department of Education has released guidance on the promotion of school students. Accordingly, all children in grades one to eight should be admitted to the next class. The directive also says that the examinations conducted in the ninth standard should be evaluated and the other classes which do not take the exam will be promoted to the marks obtained by the half year exam.

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം