എല്ലാവര്‍ക്കും ഇന്റര്‍നെറ്റ്; 20ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യം

Friday March 3rd, 2017
2

തിരുവനന്തപുരം: ഇന്റര്‍നെറ്റ് സൗകര്യം പൗരാവകാശമാവുന്ന അപൂര്‍വ്വം പ്രദേശങ്ങളില്‍ ഒന്നാകാനുള്ള ഉറച്ച ചുവടുവെപ്പാണ് ഡോ. തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് മുന്നോട്ടുവെക്കുന്നത്. സാര്‍വ്വത്രിക അടിസ്ഥാന ഇന്റര്‍നെറ്റ് സൌകര്യം പൗരര്‍ക്കും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും ലഭ്യമാക്കാന്‍ കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെഫോണ്‍) പദ്ധതിയാണ് തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചത്.

പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ സൗജന്യമായി നല്‍കുമെന്ന് മന്ത്രി അറിയിച്ചു. മറ്റുള്ളവര്‍ക്ക് ഇന്റര്‍നെറ്റ് സേവനം വളരെ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കും. കെഎസ്ഇബി വൈദ്യുതി ശൃംഖലയ്ക്ക് സമാന്തരമായി ഒപ്റ്റിക് ഫൈബര്‍ പാത സൃഷ്ടിച്ചാണ് ഇന്റര്‍നെറ്റ് സേവനം വീടുകളിലേക്ക് എത്തിക്കുക. ഇതിനൊപ്പം, അക്ഷയ, പൗര സേവനകേന്ദ്രങ്ങള്‍, ഫ്രണ്ട്‌സ് ജനസേവനകേന്ദ്രങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ലൈബ്രറികള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വൈഫൈ പ്രസരണകേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇവിടെ മൊബൈല്‍, കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചു സാധാരണക്കാര്‍ക്ക് ഒരു നിശ്ചിതസമയത്തേക്ക് സൗജന്യ അടിസ്ഥാന ഇന്റര്‍നെറ്റ് സേവനം കെഫോണ്‍ ലഭ്യമാക്കും.

കെഫോണ്‍ എന്ന പേരിലുള്ള ഈ ശൃംഖല 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്നു. 1000 കോടി രൂപ മൂലധനം കിഫ്ബി വഴിയായിരിക്കും ലഭ്യമാക്കുക. സര്‍ക്കാര്‍ സര്‍ക്കാരിതര സേവനങ്ങള്‍, വിദ്യാഭ്യാസ, ആരോഗ്യ സാമൂഹികക്ഷേമ സൗകര്യങ്ങള്‍, വിനോദ വിജ്ഞാന സേവനങ്ങള്‍ എന്നിവ കമ്പ്യൂട്ടര്‍, മൊബൈല്‍ എന്നിവ മുഖാന്തരം സാധാരണക്കാര്‍ക്ക് കടമ്പകളില്ലാതെ ലഭ്യമാക്കാന്‍ പദ്ധതി വഴിയൊരുക്കും.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം