നടി പ്രിയാമണിയും മുസ്തഫയും വിവാഹിതരായി

Thursday August 24th, 2017
2

ബംഗളൂരു: നടി പ്രിയാമണിയും വ്യവസായി മുസ്തഫ രാജും വിവാഹിതരായി. ബംഗളൂരു ജയനഗറിലെ രജിസ്ട്രാര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം. ലളിതമായ ചടങ്ങില്‍ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം മെയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ബംഗുളുരുവില്‍ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ രാജ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഐപിഎല്‍ ചടങ്ങില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.

പരമ്പരാഗത ശൈലിയിലുള്ള മിതമായ ആഭരണങ്ങളും മുല്ലപ്പുവും ചൂടി വധു എത്തിയപ്പോള്‍ അസല്‍ മലയാളി വരനെപ്പോലെയാണ് മുസ്തഫ എത്തിയത്. സിനിമാതാരങ്ങള്‍ ആര്‍ഭാട പൂര്‍ണമായ രീതിയില്‍ ചടങ്ങുകള്‍ നടത്തുമ്പോഴാണ് തീര്‍ത്തും ലളിതമായ രീതിയില്‍ പ്രിയാമണിയുടെ വിവാഹം നടത്തിയത്. ഇരുപത്തിയേഴിന് മുംബൈയില്‍ വച്ചു നടക്കുന്ന വിവാഹ സല്‍ക്കാരത്തോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും.
ഇരുവരും രണ്ടു മതത്തില്‍പ്പെട്ടവര്‍ ആയതിനാലാണ് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതെന്ന് പ്രിയാമണി നേരത്തെ പറഞ്ഞിരുന്നു. ഞങ്ങള്‍ രണ്ട് മതത്തില്‍ പെട്ട ആള്‍ക്കാരാണ്. രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണം എന്നാഗ്രഹമില്ല. അതുകൊണ്ടാണ് റജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചത്. എല്ലാം ഭംഗിയായി നടന്നാല്‍ രജിസ്റ്റര്‍ വിവാഹം നടത്താം എന്നത് നേരത്തെ ഞങ്ങള്‍ രണ്ട് പേരും തന്നെ ഒരുമിച്ചെടുത്ത തീരുമാനിച്ച കാര്യമാണ്. അത് തന്നെയാണ് ഏറ്റവും ഉചിതവും- പ്രിയാമണി പറഞ്ഞു.

RSS20
Follow by Email
Facebook0
LinkedIn
Share
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം