ജനമുന്നേറ്റത്തിന്റെ സാക്ഷ്യമായി എസ്.വൈ.എസ് സമ്മേളനത്തിന് സമാപനം

Sunday March 1st, 2015

SYS confrence

കോട്ടക്കല്‍ താജുല്‍ ഉലമാ നഗര്‍: ജനമുന്നേറ്റത്തിന്റെ മഹാസാക്ഷ്യമായി എസ് വൈ എസിന്റെ അറുപതാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വന്നെത്തിയ വസന്തത്തെ നാടും നഗരവും നെഞ്ചോട് ചേര്‍ത്തു. നഗരിയിലെത്തിയ പതിനായിരങ്ങളെ ഉള്‍ക്കൊള്ളാനാകാതെ താജുല്‍ ഉലമ നഗര്‍ വീര്‍പ്പ് മുട്ടി. അതിരാവിലെ മുതല്‍ തുടങ്ങിയ ജനപ്രവാഹം സമാപന സമ്മേളന സമരയത്തും തുടര്‍ന്നു കൊണ്ടേയിരുന്നു. നഗരിയില്‍ എത്തിയതിനേക്കാള്‍ ഏറെ പേര്‍ നഗരിയുടെ പരിസരത്ത് പോലും എത്താനാകാതെ ബുദ്ധിമുട്ടുകയാണ്.
സമൂഹത്തിന്റെയും സമുദായത്തിന്റെയും സമഗ്രപുരോഗതി ലക്ഷ്യമിട്ട് അടുത്ത പത്ത് വര്‍ഷത്തേക്ക് സമസ്തയുടെ കീഴിലുള്ള സുന്നി സംഘടനകളുടെ കര്‍മപദ്ധതികള്‍ ‘വിഷന്‍ 2025’ എസ് വൈ എസിന്റെ അറുപതാം വാര്‍ഷികത്തില്‍ പ്രഖ്യാപിച്ചു. സമൂഹത്തിന്റെ താഴെ തട്ട് മുതല്‍ എല്ലാ തലങ്ങളെയും സസൂക്ഷ്മം ഉള്‍ക്കൊണ്ടു കൊണ്ടുള്ള പദ്ധതികളാണ് എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്്ദുര്‍റഹ്മാന്‍ സഖാഫി പ്രഖ്യാപിച്ചത്.
ദേശീയതലത്തില്‍ പ്രചാരമുള്ള പത്രം ആരംഭിക്കും, സ്ഥാപനങ്ങളെ പ്രസ്ഥാനത്തിന് കീഴില്‍ ഏകീകരിക്കും, താഴെ തട്ട് മുതല്‍ വ്യവസ്ഥാപിത രൂപമുള്ള തര്‍ക്കപരിഹാര വേദികള്‍ സ്ഥാപിക്കും, പ്രസ്ഥാനത്തിന് കീഴില്‍ ജാമിഅത്തുല്‍ ഹിന്ദ് സര്‍വകലാശാല ആരംഭിക്കും, പലിശരഹിത വായ്പകള്‍ ലഭ്യമാക്കുന്നതിന് താഴെ തട്ട് മുതല്‍ സംവിധാനം ആരംഭിക്കും തുടങ്ങിയവയാണ് സുപ്രധാന പ്രഖ്യാപനങ്ങള്‍.

മറ്റു പ്രഖ്യാപനങ്ങള്‍:

  • കേരളത്തിന് അകത്തും പുറത്തും മദ്‌റസകള്‍ ഇല്ലാത്ത ഇടങ്ങളില്‍ മദ്‌റസകള്‍ സ്ഥാപിക്കും
  • ആഴ്ന്നിറങ്ങിയ ദഅ്‌വാ പ്രബോധനത്തിന് പ്രത്യേക സംഘം
  • ദഅവാ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ ദഅവാ ആസ്ഥാനം സ്ഥാപിക്കും
  • പ്രത്യേക പരിശീലനം ലഭിച്ച പ്രബോധന സംഗത്തെ രൂപീകരിക്കും
  • മഹല്ല് ശാക്തീകരണം ലക്ഷ്യമിട്ട് മഹല്ല് സ്വരാജ് പദ്ധതികള്‍
  • പാഠ്യപദ്ധതിയില്‍ ജീവിതപാഠങ്ങള്‍ പകര്‍ന്നുനല്‍കുന്ന രീതിയില്‍ സിലബസ് പരിഷ്‌കരണം
  • പള്ളികള്‍ കേന്ദ്രികരിച്ച് പൊതുജനങ്ങള്‍ക്ക് പ്രഭാത ദര്‍സ്
  • സാന്ത്വനം പദ്ധതികള്‍ വിപുലീകരിക്കും
  • ഇസ്ലാമിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താന്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സുകള്‍

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം