സൈബര്‍ ലോകത്തെ ഞരമ്പ് രോഗികള്‍ ജാഗ്രതൈ… അവര്‍ വരുന്നു…പരസ്യ വിചാരണയുമായി

Saturday February 28th, 2015

Facebook logoകൊച്ചി: സൈബറിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല ആക്രമണങ്ങള്‍ നടത്തുന്നവര്‍ സൂക്ഷിക്കുക, നിങ്ങളെ വിചാരണ ചെയ്യാന്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഇവിടെയുണ്ട്. ‘സെക്ഷ്വലി ഫ്രസ്‌ട്രേറ്റഡ് മല്ലു’ എന്ന പേരില്‍ അഞ്ച് സുഹൃത്തുകള്‍ ചേര്‍ന്നാണ് ഫെയ്‌സ്ബുക്ക ്‌പേജ് ആരംഭിച്ചിരിക്കുന്നത്. ഈ പേജില്‍ സ്ത്രീകളുടെയും പ്രത്യേകിച്ച് സെലിബ്രിറ്റികളുടെ, ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളുടെയും ഉള്‍പ്പെടെ മലയാളിയുടെ യഥാര്‍ത്ഥ രൂപം വെളിവാകുന്ന ഇടങ്ങള്‍ തേടിപ്പിടിച്ചെത്തുന്നു.

സ്ത്രീകള്‍ക്കെതിരെ അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നവരുടെ പേരുവിവരങ്ങളും അവരുടെ പ്രൊഫൈലുമടക്കം ‘എസ്എഫ്എം’ പേജിലൂടെ തുറന്നു കാണിക്കുന്നു. ഓണ്‍ലൈനില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് അറുതിവരുത്തുകയാണ് ലക്ഷ്യം. സ്ത്രീള്‍ക്ക് നേരെ മാത്രമല്ല, സദാചാരത്തിന്റെ പേരില്‍ നടത്തുന്ന എല്ലാ ഓണ്‍ലൈന്‍ ഗുണ്ടായിസത്തെയും ഇവര്‍ ചോദ്യം ചെയ്യുന്നു. ഫെയ്‌സ്ബുക്ക് ഉപയോക്താക്കളില്‍ നിന്നും ഇവര്‍ക്ക് നല്ലരീതിയില്‍ പിന്തുണ ലഭിക്കുന്നുണ്ട്. കഴിഞ്ഞ നവംബറില്‍ ആരംഭിച്ച പേജ് ഫോളോ ചെയ്യുന്നവരുടെ എണ്ണം 4500 കവിഞ്ഞു.
പേജ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം