ബാറില്‍ പരിചയപ്പെട്ട സുന്ദരിക്കൊപ്പം മദ്യപിച്ച സീരിയല്‍ നടന്റെ വൃഷ്ണങ്ങള്‍ മുറിച്ചെടുത്തു

Friday February 27th, 2015
2

Cutt bar loveമോസ്‌കോ: ബാറില്‍ പരിചയപ്പെട്ട സുന്ദരിക്കൊപ്പം ഇത്തിരി നേരം മദ്യപിച്ച യുവാവിന് ഓര്‍മ്മ തെളിയുമ്പോള്‍ അരക്കെട്ടില്‍ അസഹ്യമായ വേദനയായിരുന്നു. ആശുപത്രിയില്‍ ചെന്നപ്പോഴാണ് ഡോക്ടര്‍മാര്‍ ആ വിവരം പറഞ്ഞത്. വൃഷ്ണങ്ങള്‍ ആരോ മുറിച്ചെടുത്തിരിക്കുന്നു. അവയവ കവര്‍ച്ച നടത്തുന്ന ഏതോ മാഫിയയുടെ ഇരയാവുകയായിരുന്നു അയാള്‍. റഷ്യയിലെ പ്രമുഖ ടി.വി സീരിയല്‍ നടനായ ദിമിത്രി നികോളേവിനാണ് ഈ ദുരനുഭവം.

സംഭവത്തെക്കുറിച്ച് ദിമിത്രി പറയുന്നത് ഇങ്ങനെ: ടിവി അവതാരകന്‍ കൂടിയായ ദിമിത്രി മോസ്‌കോ നഗരത്തില്‍ ഒരു പൊതു പരിപാടി കഴിഞ്ഞ ശേഷം ബാറില്‍ ഇരിക്കുകയായിരുന്നു. അവിടെ വെച്ചാണ് സുന്ദരിയായ ഒരു യുവതിയെ പരിചയപ്പെടുന്നത്. അല്‍പനേരത്തിനകം ഇരുവരും സൗഹൃദത്തിലായി. ഒരുമിച്ച് അത്താഴം കഴിക്കാമെന്നു പറഞ്ഞ് ദിമിത്രിയെ അവള്‍ ക്ഷണിച്ചു. യുവതിക്കൊപ്പം പുറത്തുള്ള ഒരു മുറിയിലേക്ക് പോയ ദിമിത്രിക്ക് അവള്‍ ഇത്തിരി ബിയര്‍ നല്‍കി. അതു കഴിച്ചതും ബോധം പോയി. ബോധം തെളിയുമ്പോള്‍ ഒരു ബസ് സ്‌റ്റോപ്പിലായിരുന്നു. ശരീരമാസകലം വേദനയായിരുന്നു. അരക്കെട്ടില്‍നിന്ന് രക്തം പോവുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിയപ്പോള്‍ ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞു. വൃഷണങ്ങള്‍ മുറിച്ചു മാറ്റപ്പെട്ടിരിക്കുന്നു. മദ്യത്തില്‍ മയക്കു മരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം ഏതോ ശസ്ത്രക്രിയാ വിദഗ്ധനാണ് അതി വിദഗ്ധമായി വൃഷണങ്ങള്‍ മുറിച്ചെടുത്തത് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൈത്തഴക്കം വന്ന ഒരു ഡോക്ടര്‍ക്കു മാത്രം കഴിയാവുന്ന രീതിയിലാണ് അവയവം മുറിച്ചെടുത്തതെന്നും അവര്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. അവയവ വില്‍പ്പന നടത്തുന്ന ഏതോ മാഫിയയുടെ ഇരയാണ് ദിമിത്രി എന്നാണ് പൊലീസിന്റെ നിഗമനം. സംഘത്തിനു വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ദിമിത്രി സംസാരിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം