കണ്ണൂരില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം: നാല് പേര്‍ക്ക് വെട്ടേറ്റു

Wednesday February 25th, 2015

Vettikonnu Murderകണ്ണൂര്‍: ചക്കരക്കല്ലില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്ന് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ചക്കരക്കല്ലില്‍ സി.പി.എം ഏരിയാകമ്മറ്റി ഓഫീസിനു നേരെ നടന്ന ബോബേറില്‍ പരിക്കേറ്റ ഓഫീസ് ജീവനക്കാരന്റെ നില ഗുരുതരമാണ്. തലവില്‍ ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. പ്രദേശത്ത് പത്ത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഴിഞ്ഞ ഏതാനം ദിവസങ്ങളായി സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണ് ചക്കരക്കല്‍. ബുധനാഴ്ച പുലര്‍ച്ചെ അഞ്ചരക്കണ്ടി ഏരിയാ കമ്മറ്റി ഓഫീസിനു നേരെ അക്രമമുണ്ടായതാണ് സ്ഥിതി രൂക്ഷമാക്കിയത്. സി.പി.എം ഏരിയാകമ്മറ്റി ഓഫീസായ നായനാര്‍ മന്ദിരത്തിനു നേരെ പുലര്‍ച്ചെ 5.40 ഓടെയാണ് ബോബേറുണ്ടായത്. തുടര്‍ന്ന് അക്രമികള്‍ ഓഫീസ് പൂര്‍ണമായും അടിച്ചു തകര്‍ത്തു. ഓഫീസിനുളളില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ട് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിട്ടുണ്ട്. ഇതില്‍ ഓഫീസ് ജീവനക്കാരനായ രാജേഷിന്റെ നില ഗുരുതരമാണ്.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം.വി ജയരാജന്‍, കെ.കെ രാഗേഷ്, ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തുടങ്ങിയവര്‍ അക്രമത്തിനിരയായ ഓഫീസ് സന്ദര്‍ശിച്ചു.
സംഭവത്തില്‍ പ്രതിക്ഷേധിച്ച് ചെമ്പിലോട്, അഞ്ചരക്കണ്ടി, മുണ്ടേരി, ചെമ്പിലോട് പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിനിടയില്‍ തലോറയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ രഞ്ജിത്തിന് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചക്കരക്കല്ലില്‍ ബി.ജെ.പി-സി.പി.എം സംഘര്‍ഷം പകര്‍ത്തുന്നതിനിടയില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ക്യാമറാമാന്‍ ലിമേഷിനെ ഒരു സംഘം മര്‍ദ്ദിച്ചു. ചക്കരക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 10 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം