കുട്ടികളുണ്ടാക്കുന്ന ഫാക്ടറികളല്ല ഹിന്ദു സ്ത്രീകള്‍: മോഹന്‍ ഭഗവത്

Wednesday February 18th, 2015
2

Mohan-Bhagwatന്യൂഡല്‍ഹി: ഹിന്ദു സ്ത്രീകള്‍ കുട്ടികളുണ്ടാക്കുന്ന ഫാക്ടറികളല്ലെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവത്. ഒരു കുഞ്ഞ് ജനിക്കണമെന്നുള്ള തീരുമാനം മാതാവിന്റേത് മാത്രമാണെന്നും ഭഗവത് പറഞ്ഞു. ഹിന്ദു സ്ത്രീകള്‍ നാലു കുട്ടികളെ പ്രസവിക്കണമെന്ന് ബി.ജെ.പി എം പിയായ സാക്ഷി മഹാരാജ് നേരത്തെ പ്രസ്താവിച്ചിരുന്നു. കൂടാതെ സാധ്‌വി പ്രാചി എന്ന ബി.ജെ.പി നേതാവ് ഹിന്ദു സ്ത്രീകള്‍ അഞ്ചുകുട്ടികളെ പ്രസവിക്കണമെന്ന് പ്രസ്താവിച്ചിരുന്നു. ഇതിനെതിരായാണ് മോഹന്‍ ഭഗവത് പ്രസ്താവന നടത്തിയിരിക്കുന്നത്. ആര്‍.എസ്.എസ്സിന്റെ പ്രതിനിധി സമ്മേളനത്തിലാണ് മോഹന്‍ ഭഗവത് ഇക്കാര്യം വ്യക്തമാക്കിയത്.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം