കൊല്‍ക്കത്ത ബി.ജെ.പി ഓഫീസില്‍ അഞ്ചു വയസുകാരിയെ ബലാല്‍സംഗം ചെയ്തു

Saturday February 14th, 2015

BJP office kolkathaകൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബി.ജെ.പി ഓഫീസിനുളളില്‍ അഞ്ച് വയസുകാരി ബലാത്സംഗത്തിനിരായി. സംഭവത്തില്‍ 17 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കന്‍ കൊല്‍ക്കത്തയിലെ ബെഹ്‌ലയിലുള്ള ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫീസിനുള്ളിലാണ് ദാരുണമായ സംഭവം നടന്നത്. ബി.ജെ.പി ഓഫീസിന് സമീപത്തുളള ഷോപ്പ് ഉടമയുടെ മകനെയാണ് അറസ്റ്റ് ചെയ്തത്. ഈ ഷോപ്പിലാണ് ബി.ജെ.പി ഓഫീസിന്റെ താങ്കോല്‍ സൂക്ഷിക്കാറുളളത്.

പ്രാഥമിക പരിശോധനയില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഉച്ചക്ക് മൂന്ന് മണിയോടെ പെണ്‍കുട്ടിയെ കാണാതായിരുന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ബി.ജെ.പി ഓഫീസിലെത്തിയ നാട്ടുകാരാണ് സംഭവം പുറത്തറിയിച്ചത്. മാതാപിതാക്കളുടെ പരാതി ലഭിച്ചയുടനെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കുറ്റവാളിക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്ന് ബി.ജെ.പി വക്താവ് റിതേഷ് തീവാരി ആവശ്യപ്പെട്ടു. തൃണമൂല്‍ എം.പി ഡെറിക് ഒബ്രിയനും സംഭവത്തെ അപലപിച്ചു.
IND

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം