നിലമ്പൂര്‍ രാധ വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം

Thursday February 12th, 2015
2

radha murderമലപ്പുറം: നിലമ്പൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസിലെ തൂപ്പുകാരി കോവിലകത്തു മുറി ചിറക്കല്‍ രാധയെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ബിജു നായര്‍, സുഹൃത്ത് കുന്നശ്ശേരി ഷംസുദ്ദീന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മഞ്ചേരിയിലെ ഒന്നാം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എസ് ശശികുമാറാണ് ശിക്ഷ വിധിച്ചത്.
കേസില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം ബിജു നായര്‍, സുഹൃത്ത് കുന്നശ്ശേരി ഷംസുദ്ദീന്‍ എന്നിവരാണ് പ്രതികള്‍. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു.
കൊലപാതകം, ബലാത്സംഗം, തെളിവു നശിപ്പിക്കല്‍, ജഡത്തില്‍ നിന്നുള്ള കവര്‍ച്ച എന്നിവ നടത്തിയതായി കോടതി പറഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് രാധയെ കോണ്‍ഗ്രസ് ഓഫീസില്‍ കൊലപ്പെടുത്തി കുളത്തില്‍ തളളിയത്.

RSS20
Follow by Email
Facebook0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം