ഗാന്ധിജിയല്ല, സവര്‍ക്കറാണ് ഇന്ത്യയുടെ രാഷ്ട്രപിതാവെന്ന് വി.എച്ച്.പി

Wednesday February 11th, 2015

sadhvi prachi arya VHPന്യൂഡല്‍ഹി: വിവാദ പ്രസ്താവനകളുമായി രംഗത്ത് വരുന്നത് വിനോദമാക്കിയിരിക്കുകയാണ് വി.എച്ച്.പി നേതാക്കള്‍. ഗാന്ധി ഘാതകനായ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്നായിരുന്നു രണ്ടുമാസം മുമ്പുള്ള പ്രസ്താവനയെങ്കില്‍, ഇപ്പോള്‍ ഗാന്ധിജി രാഷ്ട്രപിതാവെന്ന സ്ഥാനത്തിന് അര്‍ഹനല്ലെന്നാണ് പുതിയ പ്രസ്താവന. ഗാന്ധിജിയെ ഇന്ത്യയുടെ രാഷ്ട്രപിതാവായി അവരോധിച്ചിരിക്കുന്നത് ശരിയല്ലെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത് വിഎച്ച്പി നേതാവായ സാധ്വി പ്രചി ആര്യയാണ്. ഉത്തര്‍പ്രദേശിലെ രാംലീല മൈതാനത്ത് നടന്ന വിഎച്ച്പിയുടെ ഒരു പൊതുചടങ്ങിനിടെയാണ് സാധ്വി പ്രചി ആര്യ വിവാദ പ്രസ്താവനയിറക്കിയത്.

ഗാന്ധിജിയെ രാഷ്ട്രപിതാവെന്ന് വിളിക്കുന്നത് അനുചിതമാണ്. കാരണം, സ്വാതന്ത്രത്തിന് വേണ്ടി യഥാര്‍ഥ ത്യാഗം സഹിച്ചത് മറ്റുള്ളവരാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ക്രെഡിറ്റ് മുഴുവനും ഗാന്ധിജിക്ക് നല്‍കിയത് ശരിയല്ല. വീര്‍ സവര്‍ക്കരും ഭഗത്സിംഗും ഒക്കെ ഇവിടെ ഉണ്ടായിരുന്നു എന്നായിരുന്നു ചടങ്ങിനിടെ സാധ്വി പ്രചി ആര്യയുടെ പ്രസംഗം. സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യയില്‍ മതപരിവര്‍ത്തനത്തിന് വിധേയരായ 15 ലക്ഷം ആളുകളെ ഘര്‍വാപ്പസിയിലൂടെ തിരിച്ചുകൊണ്ടുവരുമെന്നും ചടങ്ങിനിടെ സാധ്വി പ്രചി ആര്യ കൂട്ടിച്ചേര്‍ത്തു. രണ്ടുമാസം മുമ്പ് ബി.ജെ.പി എം.പിയായ സാക്ഷി മഹാരാജ് ഇളക്കിവിട്ട വിവാദത്തിന്റെ അലയൊലികള്‍ മാറും മുമ്പേയാണ് പുതിയ വിവാദം. ഗാന്ധി ഘാതകനായ ഗോഡ്‌സെ രാജ്യസ്‌നേഹിയാണെന്നായിരുന്നു സാക്ഷി മഹാരാജന്റെ പ്രസ്താവന.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം