കേരളം കൊയ്ത്ത് തുടങ്ങി; ആദ്യ സ്വര്‍ണം ജയ്ഷക്ക്

Tuesday February 10th, 2015
2

National games athleticsതിരുവനന്തപുരം: വീരാംഗനമാരുടെ കരുത്തില്‍ കേരളം വീണ്ടും സ്വര്‍ണവേട്ട തുടങ്ങി. കഴിഞ്ഞ ദിവസം നിരാശപ്പെടുത്തിയെങ്കിലും മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും മൂന്നു വെങ്കലവും ഉള്‍പ്പെടെ എട്ടു മെഡലുകളാണ് ഒമ്പതാം ദിനത്തില്‍ കേരളത്തിന്റെ വനിതകള്‍ നേടിയത്. ഫെന്‍സിങ് വ്യക്തിഗത വിഭാഗത്തില്‍ ഭവാനീദേവിയും വി പി ദില്‍നയും രണ്ടു സ്വര്‍ണം നേടിയപ്പോള്‍ വനിതകളുടെ 5000 മീറ്ററില്‍ ഒ പി ജയ്ഷയിലൂടെയാണ് മൂന്നാം സ്വര്‍ണം. 19 സ്വര്‍ണവും 16 വെള്ളിയും 26 വെങ്കലവും ഉള്‍പ്പെടെ 61 മെഡലുകളുമായി കേരളം നാലാമതാണ്.

ഫെന്‍സിങ് സാബ്രെ വിഭാഗം ഫൈനലില്‍ പഞ്ചാബിന്റെ കോമള്‍ പ്രീതി ശുക്ലയെയാണ് ഭവാനി തോല്‍പ്പിച്ചത് (സ്‌കോര്‍: 15-6). എപ്പി വിഭാഗം ഫൈനലില്‍ അസമിന്റെ കവിതാദേവിയെയാണ് ദില്‍ന തോല്‍പ്പിച്ചത് (സ്‌കോര്‍: 15-14). കൂടാതെ, ഫെന്‍സിങ് പുരുഷ ഫോയില്‍ വിഭാഗത്തില്‍ കെ ബിബീഷും വനിതാ എപ്പി വിഭാഗത്തില്‍ സ്റ്റെഫിത ചാലിലും കേരളത്തിനായി രണ്ടു വെങ്കലവും നേടി. അത്‌ലറ്റിക്‌സിലെ ആദ്യ സ്വര്‍ണം കേരളത്തിനു സമ്മാനിച്ച ഒ പി ജയ്ഷ മീറ്റ് റെക്കോഡ് പ്രകടനമാണ് കാഴ്ചവച്ചത്. തുടക്കം മുതല്‍ അവസാനം വരെ ലീഡ് നിലനിര്‍ത്തിയ ജയ്ഷ 15:31:37 സമയത്തിലാണ് 5000 മീറ്റര്‍ പൂര്‍ത്തിയാക്കിയത്.

അതേസമയം, കായല്‍പ്പരപ്പിലെ ആധിപത്യം കേരളം തുടരുകയാണ്. തിങ്കളാഴ്ച ആരംഭിച്ച കനോയിങ് കയാക്കിങ് മല്‍സരത്തില്‍ രണ്ടു വെള്ളിയും ഒരു വെങ്കലവും കേരള താരങ്ങള്‍ തുഴഞ്ഞുനേടി. 1000 മീറ്ററില്‍ രണ്ടു പേര്‍ തുഴയുന്ന സി.2.ഡബ്ല്യൂ. വിഭാഗത്തില്‍ ബെറ്റി ജോസഫും ആതിര ശൈലപ്പനും നാലു പേര്‍ തുഴയുന്ന സി.ഫോര്‍ വിഭാഗത്തില്‍ സുബി അലക്‌സാണ്ടര്‍, ആതിര ശൈലപ്പന്‍, നിത്യ കുര്യാക്കോസ് മത്തായി, ബെറ്റി ജോസഫ് എന്നിവരടങ്ങുന്ന ടീമും വെള്ളി നേടിയപ്പോള്‍ 1000 മീറ്റര്‍ കെ.2.ഡബ്ല്യൂ. വിഭാഗത്തില്‍ മിനിമോള്‍ കുട്ടപ്പനും ശില്‍പ്പ ശിശുപാലനുമാണ് വെങ്കലം നേടിയത്. 51 സ്വര്‍ണവും 16 വെള്ളിയും 17 വെങ്കലവും ഉള്‍പ്പെടെ 84 മെഡലുകളുമായി സര്‍വീസസ് കുതിപ്പു തുടരുകയാണ്. കേരളത്തിന് പ്രതീക്ഷയുള്ള ഷോട്ട്പുട്ട്, 1500 മീറ്റര്‍, ഹാമര്‍ത്രോ, ലോങ്ജംപ് വിഭാഗങ്ങളിലായി അഞ്ചു ഫൈനലുകളാണ് ചൊവ്വാഴ്ചയുള്ളത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/9538-national-games-athletics-1">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം