ആറാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ചു; പ്രധാനധ്യാപകന്‍ അറസ്റ്റില്‍

Monday February 9th, 2015

Child harassmentഒറീസ: ഒറീസയില്‍ ആറാം ക്ലാസ് വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ പ്രസവിച്ചു. സംഭവം മറച്ചു വച്ചതിന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കൈലാഷ് വര്‍മയെയും ഹോസ്റ്റല്‍ സൂപ്രണ്ട് സബതി ഗുരുവിനെയും പോലിസ് അറസ്റ്റ് ചെയ്തു. പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കൂളിന്റെ ഹോസ്റ്റലിലാണ് ആദിവാസിയായ പെണ്‍കുട്ടി പ്രസവിച്ചത്. സംഭവം പുറത്തറിയാതിരിക്കാന്‍ ഹെഡ്മാസ്റ്ററും ഹോസ്റ്റല്‍ വാര്‍ഡനും ചേര്‍ന്ന് അമ്മയെയും കുട്ടിയെയും ഒരു ജീപ്പില്‍ കയറ്റി വീട്ടിലേക്ക് അയക്കുകയായിരുന്നു. നിരുത്തരവാദപരമായി പെരുമാറിയതിനെതിരെയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം