ട്രാക്കുണര്‍ന്ന പ്രതീക്ഷയില്‍ കേരളം

Monday February 9th, 2015
2

National games Stadiumതിരുവനന്തപുരം: ദേശീയ ഗെയിംസില്‍ ട്രാക്കുണര്‍ന്ന പ്രതീക്ഷയില്‍ കേരളം. ക്യാപ്റ്റന്‍ പ്രീജ ശ്രീധരന്‍ അടക്കമുള്ള പ്രമുഖ താരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് കേരളം ട്രാക്കിലിറങ്ങുന്നത്. നാല് ഇനങ്ങളില്‍ തിങ്കളാഴ്ച ഫൈനല്‍ മല്‍സരങ്ങളും നടക്കും.

ഗെയിംസിലെ ഗ്ലാമര്‍ ഇനമായ അത്‌ലറ്റിക്‌സിന് ട്രാക്കുണരുമ്പോള്‍ 20 സ്വര്‍ണമെങ്കിലും കിട്ടുമെന്നാണ് ആതിഥേയര്‍ പ്രതീക്ഷിക്കുന്നത്. വൈകിട്ട് 5.30നു തുടങ്ങുന്ന വനിതാ വിഭാഗം ഹൈജംപ് ആണ് ആദ്യ ഫൈനല്‍. കേരളത്തിനായി സ്‌റ്റെനി മൈക്കിള്‍, ലിക്‌സി ജോസഫ്, എയ്ഞ്ചല്‍ പി. ദേവസ്യ എന്നിവര്‍ മത്സരിക്കും. ഷോട്ട്പുട്ടില്‍ നീന എലിസബത്ത് ബേബിയിലാണു കേരളത്തിന്റെ പ്രതീക്ഷ. വൈകിട്ട് 6.30നു തുടങ്ങുന്ന വനിതകളുടെ 5000 മീറ്റര്‍ ഫൈനലാകും ആദ്യ ദിനത്തിലെ ഗ്ലാമര്‍ പോരാട്ടം. കേരള ക്യാപ്റ്റനും ഒളിംപ്യനുമായ പ്രീജ ശ്രീധരന്‍, ഏഷ്യന്‍ ഗെയിംസുകളില്‍ മെഡലുകള്‍ നേടിയ ഒ.പി. ജയിഷ, കൗമാര താരം പി.യു. ചിത്ര എന്നിവര്‍ ട്രാക്കിലിറങ്ങുമ്പോള്‍ മെഡല്‍ തൂത്തുവാരുകയാണു കേരളത്തിന്റെ ലക്ഷ്യം.
പുരുഷ വിഭാഗം 5000 മീറ്ററാണ് തിങ്കളാഴ്ചത്തെ അവസാന ഫൈനല്‍. റാഞ്ചിയില്‍ ഒമ്പതു സ്വര്‍ണവും 10 വെള്ളിയും എട്ടു വെങ്കലവുമാണു കേരളം നേടിയത്.

RSS20
Follow by Email
Facebook0
Google+0
https://medianextnews.com/news/9512-national-games-athletics-monday">
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം