മിലി തനിക്ക് സമ്മാനിച്ചത് നിരാശയെന്ന് ഷംന കാസിം

Sunday February 8th, 2015

Shamna kasim rajesh pillaകൊച്ചി: മിലി എന്ന ചിത്രം തനിക്ക് നിരാശ മാത്രമാണ് സമ്മാനിച്ചതെന്ന് നടി ഷംന കാസിം. ഒരു പാട് പ്രതീക്ഷകളോടെയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ പോയത്. വളരെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു തനിക്ക് വേണ്ടി വച്ചിരുന്നതും എന്നോടും കഥപറയുമ്പോള്‍ ഉണ്ടായിരുന്നതും. എന്നാല്‍ പിന്നീട് എന്തൊക്കെയോ കാരണങ്ങളാല്‍ തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യവും സീനുകളും വെട്ടിച്ചുരുക്കുകയായിരുന്നുവെന്നും നടി പരാതിപ്പെട്ടു.

മിലി എന്ന ചിത്രത്തിന്റെ ഭാഗമായിരുന്നു താനെന്നു പോലും ഇപ്പോള്‍ തോന്നുന്നില്ല. തീയറ്ററില്‍ സിനിമ കാണാന്‍ പോലും പോയില്ല. മിലി കണ്ടിട്ട് എന്റെ സുഹൃത്തുക്കളും എന്നെ അറിയാവുന്നവരുമെല്ലാം എന്തിനീ ചിത്രത്തില്‍ ഇങ്ങനെ ഒരു വേഷം ചെയ്തു എന്നാണ് ചോദിച്ചത്. മലയാളത്തില്‍ വേറെ വേഷം ലഭിക്കാത്തതു കൊണ്ടാണോ ഇത്തരം വേഷം ചെയ്തതെന്നായിരുന്നു പലരുടേയും ചോദ്യം. അതുകൊണ്ട് തന്നെ മിലിയെക്കുറിച്ച് സംസാരിക്കാന്‍ വിളിക്കുന്നവരോട് തനിക്ക് ഒന്നും പറയാനില്ല.

‘രാജേഷ് ചേട്ടന്‍ എന്റെ സുഹൃത്താണ്. അദ്ദേഹത്തോട് നേരിട്ട് തമാശ രൂപേണ ഞാന്‍ പറഞ്ഞിട്ടുണ്ട് , നിങ്ങള്‍ വലിയ ചതിയാണ് എന്നോട് ചെയ്തതെന്ന്. അദ്ദേഹം പറയുന്നത് പല നടിമാരുള്ളതുകൊണ്ട് ഡേറ്റ് ക്ലാഷ് സംഭവിച്ചു എന്നാണ്. ആയിരിക്കാം, പക്ഷേ അതു ബാധിച്ചതു മുഴുവന്‍ എന്റെ കഥാപാത്രത്തെയാണ്. എന്നോട് പറഞ്ഞ കഥയുടെ പകുതി പ്രാധാന്യം പോലും കഥാപാത്രത്തിനുണ്ടായിരുന്നില്ല. ഒരു സംവിധായകന്റെ സമ്മര്‍ദ്ദം മനസിലാക്കിയതു കൊണ്ടാണ് സിനിമ ചെയ്തപ്പോള്‍ ഇത് വലിയ പ്രശ്‌നമാക്കാതിരുന്നത്. മിലി കമ്മിറ്റ് ചെയ്തതുകൊണ്ട് ഡാന്‍സ് പ്രോഗ്രാം നഷ്ടമായി, മറ്റു അന്യഭാഷാ ചിത്രങ്ങള്‍ നഷ്ടമായി എന്ന സങ്കടമൊന്നും എനിക്കില്ല. ഞാന്‍ അങ്ങനെയൊന്നും പറഞ്ഞിട്ടുമില്ല. എന്റെ കഥാപാത്രം പ്രധാനമായിരുന്നെങ്കില്‍ ക്ലൈമാക്‌സില്‍ ഞാനുണ്ടായേനേ. കഥ മാറ്റിയതുകൊണ്ടാണ് ക്ലൈമാക്‌സില്‍ അഭിനയിക്കാന്‍ പോകാതിരുന്നതെന്നും ഷംന കാസിം പറഞ്ഞു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം