മാനേജരുടെ വിവാഹഭ്യര്‍ഥന തള്ളിയ യുവതിയെ പിരിച്ചു വിട്ടു; കമ്പനിയുടെ ആസ്തി കണ്ടു കെട്ടാന്‍ സൗദി കോടതി ഉത്തരവിട്ടു

Monday February 2nd, 2015

Law and Actജിദ്ദ: ഇന്ത്യന്‍ മാനേജറുടെ വിവാഹാപേക്ഷ തള്ളിയ സഊദി യുവതിയെ കമ്പനിയില്‍ നിന്നു പിരിച്ചുവിട്ടു. സഊദി ആസ്ഥാനമായുള്ള കമ്പനിയാണ് യുവതിയെ പിരിച്ചുവിട്ടത്. വിവാഹാപേക്ഷ തള്ളിയതിനു പിന്നാലെ ജോലിയില്‍ നിന്നു പരിച്ചുവിട്ടതായി കാണിച്ചു തനിക്ക് ഇമെയില്‍ സന്ദേശം ലഭിക്കുകയായിരുന്നുവെന്നു പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

തുടര്‍ന്ന് പെണ്‍കുട്ടിയെ തിരിച്ചെടുക്കാനും കുടിശ്ശികയുള്ള ശമ്പളം നല്‍കാനും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് നടപ്പിലാക്കാത്തതിനാല്‍ കമ്പനിയുടെ ആസ്തി കണ്ടുകെട്ടാന്‍ കോടതി ഇപ്പോള്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്. മാനേജറെ കോടതിക്കു മുന്നില്‍ ഹാജരാക്കാനും പൊലീസിനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഏതു കമ്പനിയാണെന്ന് പുറത്തുവിട്ടിട്ടില്ല. ഓക്‌സ് ദിനപത്രമാണ് സംഭവം പുറത്തുവിട്ടത്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം