മഹാരോഗത്തിനിടയിലും മറ്റുള്ളവര്‍ക്കായി ജീവിച്ച സഫിയ വിടവാങ്ങി

Tuesday January 27th, 2015
2

Safiya Ajithകൊച്ചി: ദമാമിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക സഫിയ അജിത്ത് (49)അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിരുവല്ല സ്വദേശിനിയാണ്. ദമാമില്‍ ജോലി ചെയ്യുന്ന അജിത്ത് അബ്ദുസ്സലാമാണ് ഭര്‍ത്താവ്. രണ്ട് മക്കളുണ്ട്. മൃതദേഹം ബുധനാഴ്ച എറണാകുളം അച്ച്യുതമേനോന്‍ പബ്ലിക്ക് ലൈബ്രറിയില്‍ പൊതു ദര്‍ശനത്തിന് വെക്കും. ശേഷം മരട് പള്ളിയില്‍ ഖബറടക്കും. കഴിഞ്ഞ അഞ്ച് വര്‍ഷമായി ദമാമിലെ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് സജീവമായിട്ടുണ്ട്. ഗള്‍ഫിലെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കായുള്ള നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്.

ദമാം നാടുകടത്തല്‍ കേന്ദ്രത്തില്‍ ആരോരുമില്ലാതെ കഴിഞ്ഞ ഇന്ത്യക്കാരായ നിരവധി സ്ത്രീകള്‍ക്ക് തടങ്ങളുടെ ജന്മനാട്ടിലേക്ക് മടങ്ങാന്‍ സഹായിച്ച മലാഖയാണ് സഫിയ അജിത്ത്. സൗദിയില്‍ സ്ത്രീകള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനം നിഷിദ്ധമാണെന്ന ധാരണകളെ തിരുത്തുക കൂടിയായിരുന്നു സഫിയ. അര്‍ബുദ രോഗത്തിന്റെ പിടിയിലായി പന്ത്രണ്ട് ശസ്ത്രക്രിയക്ക് വിധേയയായിട്ടും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചുവെന്നതാണ് അവരെ പ്രവാസ ലോകത്ത് വേറിട്ട് നിര്‍ത്തുന്നത്.

മുംബെ, യമനിലെ ദനാര്‍, സൗദിയിലെ അല്‍ ഖസീം എന്നിവടങ്ങളിലെ ആശുപത്രകളില്‍ നഴ്‌സായി ജോലി ചെയ്തതിന് ശേഷമാണ് സഫിയ നഴ്‌സിംഗ് സൂപ്രണ്ടായി ദമ്മാമിലെ ആസ്തൂന്‍ ആശുപത്രിയിലെത്തുന്നത്. ദമ്മാമില്‍ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറും സാമൂഹ്യ പ്രവര്‍ത്തനുമായ ഭര്‍ത്താവ് അജിത് അബ്ദുള്‍ സലാമിനെ പാത പിന്തുടര്‍ന്നാണ് അവര്‍ സാമൂഹ്യ പ്രവര്‍ത്തന രംഗത്ത് സജീവമാകുന്നത്. കോഴിക്കോടുകാരി ബുഷ്‌റയെന്ന വീട്ടുവേലക്കാരിയുടെ വിഷയത്തില്‍ ഇടപെട്ടു കൊണ്ട് അഞ്ചു വര്‍ഷം മുമ്പ് സഫിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇംഗ്ലീഷ്, അറബി ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ് സ്വദേശികളുമായുള്ള ഇടപെടലുകള്‍ എളുപ്പമാക്കി. സ്‌പോണ്‍സര്‍മാരില്‍ നിന്ന് നിയമനിഷേധം നേരിട്ട നിരവധിയാളുകളുടെ പ്രശ്‌നങ്ങളില്‍ സഹായിയായി സഫിയ കോടതികളില്‍ കയറിയിറങ്ങി. ഒരു വനിത ഇത്തരത്തില്‍ ഇടപെടലുകള്‍ നടത്തുന്നതിനെതിരെ വിമര്‍ശനവും ഭീഷണിയുമായി പലരും രംഗത്ത് വന്നെങ്കിലും അവര്‍ വകവെച്ചില്ല. എന്നാല്‍ സഫിയയുടെ പ്രവര്‍ത്തന മികവ് കണ്ടറിഞ്ഞ് ലേബര്‍ കോടതിയിലെ ഉദ്യോഗസ്ഥര്‍ ദമ്മാമിലെ വനിതാ തര്‍ഹീലിലെ തടവുകാരായ സ്ത്രീകള്‍ക്കുവേണ്ടി സഫിയയുടെ സഹായം തേടി. നാട്ടിലേക്കുള്ള യാത്രയും കാത്ത് 42 ഓളം ഇന്ത്യന്‍ സ്ത്രീകള്‍ മാസങ്ങളായി വനിതാ തര്‍ഹീലില്‍ അപ്പോഴുണ്ടായിരുന്നു. അതോടെ ദുരിതമനുഭവിക്കുന്ന വീട്ടുവേലക്കാരികളുടെ സഹായത്തിനായി സഫിയ തന്റെ അധിക സമയവും ചെലവഴിച്ചു. സൗദിയില്‍ സ്ത്രീകള്‍ക്ക് സാമൂഹ്യ പ്രവര്‍ത്തനം നിഷിദ്ധമാണെന്ന ധാരണകളെകളെ തിരുത്തി സഫിയ എന്ന സാമൂഹ്യ പ്രവര്‍ത്തകയെ എല്ലാ ഓഫീസുകളിലും സ്‌നേഹവും ബഹുമാനവും നല്‍കി സ്വീകരിച്ചു.
ഖസീമില്‍ ജോലിചെയ്യുന്നതിനിടയിലാണ് ബ്‌ളാഡറില്‍ ആദ്യമായി മുഴ പ്രത്യക്ഷപെടുന്ന്. തുടര്‍ന്ന് 12 ഓളം ശസ്ത്രക്രിയകള്‍ക്ക് ഇവര്‍ വിധേയയായി. മഹാരോഗം കീഴടക്കുമ്പോഴും മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിച്ചുവെന്നതാണ് സഫിയയെ വേറിട്ട് നിര്‍ത്തുന്നത്.

RSS20
Follow by Email
Facebook0
Google+0
Twitter
LinkedIn
English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം