നാദാപുരത്ത് സംഘര്‍ഷം: വീടുകള്‍ക്ക് തീയിട്ടു കലാപത്തിന് സാധ്യതയെന്ന് റിപോര്‍ട്ട്

Friday January 23rd, 2015

Nadapuram murderനാദാപുരം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം നാദാപുരത്ത് വ്യാപിക്കുന്നതായി റിപോര്‍ട്ട്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തിന് സി.പി.എം പകരം ചോദിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെള്ളൂര്‍ പടയംകണ്ടി സ്വദേശി ഷിബിന്‍ ആണ് കഴിഞ്ഞ ദിവസം ഉണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ സ്ഥിതി ഗുരുതരമാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മുസ്ലീം ലീഗുകാരനായ തയ്യംപാടി ഇസ്മയില്‍ മുനീര്‍ എന്ന ആളുടെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്നാണ് സിപിഎം ആരോപിക്കുന്നത്. ഇസ്മയില്‍ മുനീര്‍ പോലീസിന്റെ ഗുണ്ടാലിസ്റ്റിലുള്ള ആളാണ്. ഇയാളെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനെതിരെ നാദാപുരം മേഖലയില്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്തിയിരുന്നു. പാര്‍ട്ടിക്ക് വഴങ്ങാത്ത നേതാവാണ് ഇ്‌സ്മയില്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്. നാദാപുരത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ലീഗിനുള്ളില്‍ ഇസ്മയിലിനെ പിന്തുണക്കുന്നവര്‍ ഏറെയാണത്രെ.

ഇതിനിടെ, വെള്ളൂരില്‍ നാല് വീടുകള്‍ക്ക് തീയിട്ടു. കൊലപാതകത്തില്‍ പ്രതികളെന്ന് ആരോപിക്കപ്പെടുന്നവരുടെ വീടുകള്‍ക്കാണ് തീയിട്ടത്. കത്തുന്ന വീടുകള്‍ ചേലക്കാട് നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. കൊലപാതകത്തിലെ മുഖ്യപ്രതിയെന്നാരോപ്പിക്കുന്ന തയ്യംപാടി ഇസ്മായില്‍, വാരാങ്കിതാഴെകുനി മൊയ്തു, കാളിയംതാഴെകുനി അസ്‌ലം, വേങ്ങാട് താഴെകുനി ഇസ്മായില്‍ എന്നിവരുടെ വീടുകള്‍ക്കാണ് തീയിട്ടത്.
പ്രാദേശികമായ വിഷയങ്ങളാണ് പലപ്പോഴും നാദാപുരത്ത് സംഘര്‍ഷം സൃഷ്ടിക്കാറ്. ഇത്തവണ അത് കൊലപാതകത്തിയപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമോ എന്നാണ് നാട്ടുകാര്‍ ഭയക്കുന്നത്. സിപിഎം തിരിച്ചടിക്കൊരുങ്ങിയാല്‍ നാട്ടില്‍ കലാപം തന്നെ പൊട്ടിപ്പുറപ്പെടുമെന്നാണ് ഭയം. രാഷ്ട്രീയത്തിനപ്പുറം നാദാപുരത്തെ സംഘര്‍ഷങ്ങള്‍ക്ക് പലപ്പോഴും വര്‍ഗ്ഗീയ സ്വഭാവമുണ്ടെന്നും ആക്ഷേപമുണ്ടായിരുന്നു. നാദാപുരം, വടകര മേഖലകളില്‍ ജനുവരി 23 ന് സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രദേശത്ത് ശക്തമായ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം