ഫേസ്ബുക്കില്‍ പ്രവാചക നിന്ദ്: ഒമ്പതാം ക്ലാസുകാരന്‍ അറസ്റ്റില്‍

Friday January 16th, 2015

Facebook logoസഹരന്‍പൂര്‍: ഫേസ്ബുക്കില്‍ പ്രവാചകനെ നിന്ദിച്ച് പോസ്റ്റിട്ട ഒന്‍പതാം ക്ലാസുകാരനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഡിയോബാന്റ് ജില്ലയിലാണ് സംഭവം. ഇരു മത വിഭാഗങ്ങള്‍ തമ്മില്‍ വിദ്വേഷമുണ്ടാക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്. പ്രവാചകനെ പരിഹസിച്ച കുട്ടിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ സഹരന്‍പൂര്‍ പൊലീസ് സ്‌റ്റേഷന് മുന്നില്‍ തടിച്ച് കൂടിയിരുന്നു.
കലാപബാധിത പ്രദേശമായ സഹരന്‍പൂരില്‍ മത സ്പര്‍ദ്ധയുണ്ടാക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ പോലീസ് കനത്ത ജാഗ്രതയാണ് പുലര്‍ത്തുന്നത്. വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചതിന് പിന്നാലെ കടയടപ്പ് സമരവും ആരംഭിച്ചിരുന്നു. പ്രശ്‌നങ്ങള്‍ കൂടുതല്‍ കലുഷിതമാവുന്നതിന് മുമ്പ് പൊലീസ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബുധനാഴ്ച്ച കുട്ടിയെ ജുവനൈല്‍ കോടതിക്ക് മുമ്പാകെ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

English summary

നിങ്ങളുടെ അഭിപ്രായങ്ങള്‍

ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മീഡിയനെക്‌സ്റ്റ്ന്യൂസിന്റെഅഭിപ്രായമാവണമെന്നില്ല.

Please Note:

അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. വ്യക്തിപരമായ അധിക്ഷേപങ്ങളും അവഹേളനപരമായ പരാമര്‍ശങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം